ENTERTAINMENT

നഞ്ചിയമ്മയുടെ യാത്രകള്‍ക്ക് പുതിയ കൂട്ട്, കിയ സോണറ്റ്

ഫേസ്ബുക്ക് പേജിലൂടെയാണ് നഞ്ചിയമ്മ പുത്തന്‍ കാര്‍ സ്വന്തമാക്കിയ വിവരം അറിയിച്ചത്

വെബ് ഡെസ്ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയും ദേശീയ പുരസ്‌കാര ജേതാവുമായ നഞ്ചിയമ്മയുടെ യാത്രകള്‍ക്ക് കൂട്ടായി ഇനി കിയ സോണറ്റ്. കൊച്ചിയിലെ ഇഞ്ചിയോണ്‍ കിയ ഫേസ്ബുക്ക് പേജിലൂടെയാണ് നഞ്ചിയമ്മ പുത്തന്‍ കാര്‍ സ്വന്തമാക്കിയ വിവരം അറിയിച്ചത്. സോണറ്റിന്റെ 1.2 ലീറ്റര്‍ പെട്രോള്‍ എച്ച്ടികെ പ്ലസാണ് നഞ്ചിയമ്മ സ്വന്തമാക്കിയത്. ഗായിക താക്കോല്‍ സ്വീകരിക്കുന്ന വീഡിയോയും കിയ പങ്കുവച്ചിട്ടുണ്ട്.

ഏഴ് ലക്ഷം മുതല്‍ 14.89 ലക്ഷം വരേയാണ് കിയ സോണറ്റിന്റെ വിപണിവില. മൂന്ന് എന്‍ജിന്‍ ഓപ്ഷനോടു കൂടിയാണ് സോണറ്റ് വിപണിയിലെത്തിയത്. ഒരു ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലീറ്റര്‍ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍. ഒരു ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന് 117 ബി എച്ച്പി കരുത്തും 172 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും. മൊത്തം 10 കളറുകളും 29 വേര്‍ഷനുകളും കിയാ സോണറ്റിനുണ്ട്.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അപ്രതീക്ഷത വരവിലൂടെയാണ് നഞ്ചിയമ്മ മലയാളികളുടെ ഇഷ്ടഗായികയാവുന്നത്. ചിത്രത്തിലെ കലക്കാത്ത എന്ന ഗാനം പാടിയതും എഴുതിയതും നഞ്ചിയമ്മതന്നെയാണ് വലിയ സ്വീകാര്യതയാണ് പ്രേക്ഷകര്‍ ഗാനത്തിന് നല്‍കിയത്. ചിത്രത്തിലെ ഗാനത്തിന് ദേശീയ പുരസ്‌കാരവും നഞ്ചിയമ്മയെതേടിയെത്തി. പുരസ്‌കാരങ്ങളുടേയും പ്രശസ്തിയുടെയും നടുവിലും സാധാരണക്കാരിയായി തന്നെയാണ് നഞ്ചിയമ്മയുടെ ജീവിതം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ