ENTERTAINMENT

ക്രെഡിറ്റ് നല്‍കാതെ ഗാനം സ്വന്തം പേരിലാക്കി, ചോദിച്ചപ്പോള്‍ ബ്ലോക്ക് ചെയ്തു; ഷാന്‍ റഹ്‌മാനെതിരെ ആരോപണവുമായി ഗായകന്‍

എന്റർടെയ്ൻമെന്റ് ഡെസ്ക്

സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്‍ ഗാനം മോഷ്ടിച്ചെന്ന ആരോപണവുമായി ഗായകന്‍ സത്യജിത്ത്. 2019 ല്‍ ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒരു അഡാര്‍ ലൗവിലെ 'ഫ്രീക്ക് പെണ്ണേ' എന്ന് തുടങ്ങുന്ന ഗാനം ക്രെഡിറ്റ് നല്‍കാതെ സ്വന്തം പേരിലാക്കിയെന്നാണ് സത്യജിത്ത് ആരോപിക്കുന്നത്. കോട്ടയം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ 2015 ല്‍ ഈ ഗാനം ആലപിച്ചുവെന്ന് അവകാശപ്പെടുന്ന വീഡിയോയും സത്യജിത്ത് പുറത്ത് വിട്ടിട്ടുണ്ട്.

സിനിമ ഇറങ്ങുന്നതിന് നാല് വര്‍ഷം മുന്‍പ് താന്‍ ഒരുക്കിയ ഗാനമാണിതെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സത്യജിത്ത് പറയുന്നത്. എന്നാല്‍ ആലാപനം, വരികള്‍ എന്ന ക്രെഡിറ്റ് മാത്രമാണ് തനിക്ക് ലഭിച്ചതെന്നും ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഷാന്‍ റഹ്‌മാന്‍ തന്നോട് കയര്‍ത്തെന്നും സത്യജിത്ത് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സത്യജിത്തിന്റെ ആരോപണം.

ഇത് നേരിട്ട് മുഖത്ത് നോക്കി ചോദിച്ച അന്ന് ഷാന്‍ റഹ്‌മാന്‍ ചേട്ടന്‍ ബ്ലോക്ക് ചെയ്തിട്ട് പോയതാണ്. പിന്നീട് സിനിമയുടെ പിന്നണി പ്രവര്‍ത്തകരും ഒരുപാട് പേര്‍ തഴയുകയും അവഗണനകള്‍ നേരിടുകയും ചെയ്തിരുന്നു. അന്ന് എന്റെ പക്കല്‍ തെളിവുകളുടെ അഭാവമായിരുന്നു കാരണം. സത്യം എല്ലാക്കാലവും മറച്ചു വയ്ക്കാന്‍ സാധിക്കുന്നതല്ല.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും