ENTERTAINMENT

സായ് പല്ലവിയുടെ അടുത്ത ചിത്രം ശിവ കാർത്തികേയനൊപ്പം; സ്ഥിരീകരിച്ച് നടൻ

രാജ് കുമാർ പെരിയസാമിയാണ് സംവിധാനം

എന്റർടെയ്ൻമെന്റ് ഡെസ്ക്

പ്രിൻസ് സിനിമയ്ക്ക് ശേഷം ശിവകാർത്തികേയൻ നായകനാകുന്ന ചിത്രമാണ് 'എസ്‌കെ 22 '.രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും സായ് പല്ലവി നായികയായെത്തുമെന്ന് സ്ഥിരീകരിക്കുകയാണ് ശിവ കാർത്തികേയൻ. എന്നാൽ ചിത്രത്തിൽ ഇരുവരും ഒരുമിച്ചുള്ള ഡാൻസ് നമ്പറുകൾ ഒന്നും ഇല്ലെന്നും ശിവകാർത്തികേയൻ പറയുന്നു

ചിത്രം ഓഗസ്റ്റിൽ പ്രദർശനത്തിന് എത്തുമെന്നാണ് സൂചന. സോണി പിക്ചേഴ്സിനൊടോപ്പം കമൽഹാസൻ്റെ രാജ് പ്രൊഡക്ഷൻസും ചേർന്നാണ് സിനിമയുടെ നിർമ്മാണം.

സോണി പിക്ചേഴ്സിനൊടോപ്പം കമൽഹാസൻ്റെ രാജ് പ്രൊഡക്ഷൻസും ചേർന്നാണ് സിനിമയുടെ നിർമ്മാണം

നിലവിൽ 'മാവീരൻ' എന്ന സിനിമയാണ് ശിവകാർത്തികേയന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. 'മണ്ടേല' എന്ന ചിത്രത്തിന് ശേഷം മഡോൺ അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ശാന്തി ടാക്കീസ് നിർമ്മിക്കുന്ന ചിത്രത്തിൽ അദിതി ശങ്കറാണ് നായിക. 'മഹാവീരുഡു' എന്ന പേരിൽ തെലുങ്കിലും ചിത്രം റിലീസ് ചെയ്യും. പ്രതിനായകനായി സംവിധായകൻ മിഷ്‌കിൻ തന്നെയാണ് ചിത്രത്തിൽ വേഷമിട്ടത്. ആർ രവികുമാർ സംവിധാനം ചെയ്യുന്ന അയലാൻ ആണ് മറ്റൊരു ചിത്രം . പല കാരണങ്ങൾക്ക് കൊണ്ട് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

അതോടൊപ്പം സൂപ്പർഹിറ്റ് സംവിധായകൻ എ ആർ മുരുഗദോസ്സിന്റെ അടുത്ത ചിത്രത്തിൽ ശിവകാർത്തികേയൻ നായകനാകുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആയിരിക്കും ചിത്രത്തിനായി സംഗീതമൊരുക്കുമെന്നാണ് സൂചന

ഗാർഗിയാണ് സായ് പല്ലവിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം . അടുത്തിടെ അജിത്തിന്റെ തുനിവിലും വിജയ് ചിത്രം വാരിസിലേക്കും നായികയായി സായ് പല്ലവിയെ പരിഗണിച്ചിരുന്നതായും നായിക പ്രാധാന്യമുള്ള ചിത്രങ്ങൾ അല്ലാത്തതിനാൽ താരം പിൻമാറിയെന്നുമുള്ള വാർത്തകൾ തമിഴകത്ത് പ്രചരിച്ചിരുന്നു.പിന്നാലെ വാർത്ത നിഷേധിച്ച് താരം തന്നെ രംഗത്തെത്തി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ