ENTERTAINMENT

സീനത്ത് അമൻ മുതൽ രജനീകാന്ത് വരെ; ദേവ് ആനന്ദിന്റെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് പുതിയ സീരീസ്

ആറ് എപ്പിസോഡുള്ള സീരീസൊരുക്കാനാണ് പദ്ധതി

എന്റർടെയ്ൻമെന്റ് ഡെസ്ക്

ബോളിവുഡ് താരം ​ദേവ് ആനന്ദിന്റെ 100 ആം ജന്മവാർഷികത്തോടനുബന്ധിച്ച് പുതിയ സീരീസ് പ്രഖ്യാപിച്ച് സംവിധായകൻ കേതൻ ആനന്ദ്. ഒരു പ്രമുഖ ദേശീയ മാധ്യമവുമായി നടത്തിയ അഭിമുഖത്തിലായിരുന്നു പ്രഖ്യാപനം. ആറ് എപ്പിസോഡുള്ള സീരീസൊരുക്കാനാണ് പദ്ധതി.

പ്രശസ്ത സംവിധായകൻ ചേതൻ ആനന്ദിന്റെ മകനും ഇതിഹാസതാരങ്ങളായ ദേവ് ആനന്ദിന്റെയും വിജയ് ആനന്ദിന്റെയും അനന്തരവനുമാണ് കേതൻ ആനന്ദ്. തന്റെ പിതാവ് ചേതൻ ആനന്ദ് സംവിധാനം നിർവഹിച്ച് 1964ൽ പുറത്തിറങ്ങിയ ഇതിഹാസചിത്രം ഹഖീഖത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യാനുള്ള പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രേക്ഷകരിൽ ദീർഘകാല സ്വാധീനം ചെലുത്തിയ ചിത്രങ്ങളാണ് ദേവ് ആനന്ദിന്റേത്. ആറു പതിറ്റാണ്ടിലുടനീളം തന്റെ റൊമാന്റിക് ഇമേജ് നിലനിർത്തിയ വ്യക്തി കൂടിയാണദ്ദേഹം. ദേവ് ആനന്ദിന്റെ ആറ് പതിറ്റാണ്ടുകളെക്കുറിച്ച് വിവിധ ആളുകളുമായുള്ള സംഭാഷണങ്ങളായിരിക്കും സീരീസ്. ഓരോ ദശകവും പുനഃസൃഷ്ടിക്കാനാണ് പദ്ധതി. ദേവ് ആനന്ദിന്റെ പാട്ടുകൾക്കൊപ്പം പുതിയ പാട്ടുകളും ഉൾപ്പെടുത്തും. കാരണം പാട്ടുകളില്ലാതെ ദേവ് ആനന്ദ് ഇല്ലെന്നും കേതൻ പറയുന്നു.

​ദേവ് ആനന്ദിന്റെ മകൻ സുനിൽ ആനന്ദും ചിത്രത്തിന്റെ ഭാഗമായിരിക്കുമെന്നും കേതൻ പറഞ്ഞു. തന്റെ ആത്മകഥ എഴുതുന്ന വർഷങ്ങളിൽ ​ദേവ് ആനന്ദ് എങ്ങനെയായിരുന്നുവെന്ന് സുനിൽ ചിത്രത്തിലൂടെ പറയും. സീരീസിന്റെ അവസാനത്തെ എപ്പിസോഡായി ഇത് ചെയ്യാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിനു മുൻപ് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും കേതൻ വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ