മിനി സ്‌ക്രീനിന്റെ ഓസ്‌കാര്‍ എന്ന വിശേഷിപ്പിക്കപ്പെടുന്ന എമ്മി പുരസ്‌കാരങ്ങളില്‍ നേട്ടം കുറിച്ച് എച്ച്ബിഒ. യൂഫോറിയ എന്ന ടെലിവിഷന്‍ പരമ്പരയിലെ അഭിനയത്തിന് സെന്‍ഡയ മികച്ച നടിയായി. മൈക്കല്‍ കീറ്റനാണ് മികച്ച നടന്‍. ഡോപ്സ്റ്റിക്ക് എന്ന ലോക പ്രശസ്ത പരിപാടിയിലെ മികച്ച പ്രകടനത്തിനാണ് പുരസ്‌കാരം. മൈക്കല്‍ കീറ്റന്റെ പ്രഥമ എമ്മി പുരസ്‌കാരമാണിത്. മികച്ച സഹനടനായി മുറെ ബാര്‍ട്ട്ലെറ്റ് തിരഞ്ഞെടുത്തു.
സ്‌ക്വിഡ് ഗെയിംസിലെ പ്രകടനത്തിന് ലീ ജുങ്-ജെ എമ്മി പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യക്കാരനായി മാറി. ഡ്രാമ സീരിസിലെ മികച്ച നടന്‍ എന്ന നിലയിലാണ് പുരസ്‌കാരം. നെറ്റ്ഫ്‌ളിക്‌സ് സംപ്രേക്ഷണം ചെയ്ത സൗത്ത് കൊറിയന്‍ പരമ്പരയായ സ്‌ക്വിഡ് ഗെയിംസിലെ പ്രധാന നടനായിരുന്നു ലീ ജുങ്-ജെ.
കോമഡി വിഭാഗത്തിൽ ഷെറില്‍ ലീ റാല്‍ഫ് രണ്ടാമത്തെ മികച്ച നടിയായി. അബോട്ട് എലിമെന്ററി എന്ന സീരീസിനാണ് പുരസ്കാരം. മികച്ച സഹനടിയാവുന്ന രണ്ടാമത്തെ കറുത്ത വംശജയാണ് ഷെറില്‍.
മികച്ച സംവിധായകനുളള പുരസ്‌കാരം ഹ്വാങ് ഡോങ് ഹ്യൂക്ക് സ്വന്തമാക്കി. റെഡ് ലൈറ്റ് ഗ്രീന്‍ ലൈറ്റ് എന്ന പരിപാടിക്കാണ് അവാര്‍ഡ്. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും കോമഡി വിഭാഗത്തിൽ അബോട്ട് എലിമെന്ററിക്കാണ്.
മികച്ച ഹാസ്യ നടനായി ജാസണ്‍ സുഡെയ്ക്കീസിനെ തിരഞ്ഞെടുത്തു. ടെലിവിഷന്‍ കോമഡി സീരിസിലെ മികച്ച നടിയായി ജീന്‍ സ്മാര്‍ട്ട് അര്‍ഹയായി. കോമഡി സീരിസിലെ മികച്ച സഹനടനായി ഷെറില്‍ ലി റാല്‍ഫ് തിരഞ്ഞെടുക്കപ്പെട്ടു. കോമഡി സീരിസിലെ മികച്ച നടനായി ബ്രെട്ട ഗോള്‍ഡ് സ്‌റ്റെയിനും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ടിവി പരമ്പരയുടെ തിരക്കഥയ്ക്ക് മൈക്ക് വൈറ്റ് അര്‍ഹനായി.
ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ സ്വന്തമാക്കി ദി വൈറ്റ് ലോട്ടസ് എന്ന ടിവി സീരിസ്. സംവിധായകനുളള പുരസ്‌കാരം ടിവി സീരിസുകളിലെ മികച്ച സഹ നടിക്കുളള പുരസ്‌ക്കാരം, ടെലിവിഷന്‍ സീരിസുകളിലെ സഹ നടനുളള പുരസ്‌കാരം എന്നീ മൂന്ന് പുസ്‌കാരങ്ങളാണ് ദി വൈറ്റ് ലോട്ടസ് നേടിയത്. മികച്ച തിരകഥാകൃത്തിനും സഹനടനും എന്നിങ്ങനെ രണ്ട് പുരസ്‌കാരങ്ങള്‍ അബോട്ട് എലിമെന്ററിയെന്ന ടെലിവിഷന്‍ കോമഡി ഷോയ്ക്ക് ലഭിച്ചു.