ENTERTAINMENT

കടം തീര്‍ക്കാന്‍ ഡാന്‍സറായ ബാദ്ഷ; ഷാരുഖ് ഖാന്‍ എന്ന ഫീനീക്സ് പക്ഷി

ആദ്യമായിട്ടായിരുന്നില്ല ഷാരുഖ് തോല്‍വിയില്‍ നിന്ന് തിരികെ എത്തിയത്. ഷാരുഖിന്റെ സിനിമാ കരിയറിലെ ഏറ്റവും വലിയ വീഴ്ച സംഭവിച്ചത് രണ്ടായിരമാണ്ടിലായിരുന്നു

എന്റർടെയ്ൻമെന്റ് ഡെസ്ക്

ബോളിവുഡിലെ ബാദ്ഷ, ഇന്ത്യന്‍ സിനിമയിലെ കിങ് ഖാന് ഇന്ന് 58 -ാം പിറന്നാള്‍. സിനിമയിലും സിനിമയ്ക്ക് പുറത്തും ഷാരുഖിനോളം ആഘോഷിക്കപ്പെട്ട ഒരു താരം ഇന്ത്യന്‍ സിനിമയില്‍ ഇല്ല. ആധുനിക കാലത്ത് പല വിദേശ രാജ്യങ്ങളിലും ഇന്ത്യന്‍ സിനിമയെന്നാല്‍ ഷാരൂഖ് ഖാനാണ്.

ഷാരുഖിന്റെ കാലം കഴിഞ്ഞു, ഇനിയൊരു തിരിച്ചുവരവില്ല എന്നിങ്ങനെ പലപ്പോഴായി പലരും പറഞ്ഞിട്ടുണ്ട്. അപ്പോഴെല്ലാം തന്റെ സ്വതസിദ്ധമായ ചിരിയോടെ അതിനെയെല്ലാം തള്ളി കളഞ്ഞ്, പൂര്‍വ്വാധികം ശക്തിയോടെ ഷാരുഖ് തിരിച്ചുവന്നിട്ടുമുണ്ട്. 2023 ല്‍ സിനിമയില്‍ നിന്ന് ഒരിടവേള കഴിഞ്ഞ് ഷാരൂഖ് തിരികെയെത്തി. പത്താനും ജവാനും പ്രേക്ഷകര്‍ക്കായി നല്‍കി. റെക്കോര്‍ഡ് കളക്ഷനാണ് ഈ രണ്ട് ചിത്രങ്ങളും നല്‍കിയത്.

എന്നാല്‍ ആദ്യമായിട്ടായിരുന്നില്ല ഷാരുഖ് ഇത്തരത്തില്‍ തോല്‍വിയില്‍ നിന്ന് തിരികെ എത്തിയത്. ഷാരുഖിന്റെ സിനിമാ കരിയറിലെ ഏറ്റവും വലിയ വീഴ്ച സംഭവിച്ചത് രണ്ടായിരമാണ്ടിലായിരുന്നു. പ്രശസ്ത മാധ്യമപ്രവര്‍ത്തക അനുപമ ചോപ്ര രചിച്ച കിങ് ഓഫ് ബോളിവുഡ് എന്ന ജീവചരിത്ര പുസ്തകത്തിലാണ് ഷാരൂഖ് ഖാന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവുകളെ കുറിച്ച് വെളിപ്പെടുത്തലുള്ളത്. സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ ജൂഹി ചൗള, അസീസ് എന്നിവര്‍ക്കൊപ്പം ഷാരൂഖ് ഒരു പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചിരുന്നു.

ചിത്രം ഫിര്‍ഭി ഹിന്ദുസ്ഥാനി

അവരുടെ സ്വപ്‌നം പേലെ തന്നെ ഡ്രീം അണ്‍ലിമിറ്റഡ് എന്നായിരുന്നു ആ നിര്‍മാണ കമ്പനിക്ക് അവര്‍ നല്‍കിയ പേര്. മൂന്ന് പേരും കൂടി നിര്‍മിച്ച ആദ്യ ചിത്രമാകട്ടെ ഫിര്‍ഭി ഹിന്ദുസ്ഥാനി എന്ന ചിത്രവും. എന്നാല്‍ ഫിര്‍ഭി ഹിന്ദുസ്ഥാനി ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞു. ഇതേസമയത്ത് തന്നെയാണ് ഷാരൂഖ് മുംബൈയില്‍ സ്വന്തമാക്കിയ മന്നത്ത് എന്ന വീടിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേസെടുക്കുന്നത്.

മന്നത്ത്

ആ വീട് വാങ്ങാനും പിന്നീട് അതിനെ പുതുക്കി പണിയാനും എത്രരൂപയോയോ അത്രത്തോളം തന്നെ ഷാരൂഖിന് കേസ് നടത്താനും സര്‍ക്കാരിലേക്ക് പിഴയായി നല്‍കേണ്ടിയും വന്നു. തൊട്ടുപിന്നാലെ എത്തിയ ഷാരൂഖ് ചിത്രം അശോകയും ബോക്‌സോഫീസില്‍ പരാജയമായത്.

ഈ സമയത്ത് തന്നെയാണ് ഹൃത്വിക് റോഷന്‍ സിനിമയിലേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ ഹൃത്വിക് ബോളിവുഡില്‍ ചര്‍ച്ച വിഷയമായി. ഷാരൂഖ് അടക്കമുള്ള ഖാന്‍ ത്രയം അവസാനിച്ചെന്ന് അന്ന് മുംബൈയിലെ ടാബ്ലോയിഡുകള്‍ വാര്‍ത്തകള്‍ എഴുതി. ഷാരൂഖിന്റെ സാമ്പത്തിക സ്ഥിതി മോശമായി തുടങ്ങിയിരുന്നു.

ഹൃത്വിക് റോഷന്‍

ചിത്രങ്ങള്‍ പരാജയമായതും, കേസും പിഴയുമായി സാമ്പത്തിക അടിത്തറ ഇളകി തുടങ്ങിയ ഷാരൂഖ് രണ്ട് തീരുമാനങ്ങള്‍ എടുത്തു. ഒന്ന് ഇനി സിനിമകള്‍ തിരഞ്ഞെടുക്കുന്നത് ശ്രദ്ധിച്ചുവേണം. രണ്ട് സാമ്പത്തിക അടിത്തറ ഭദ്രമാക്കണം. ഇതില്‍ രണ്ടാമത്തെ കാര്യമായിരുന്നു ആദ്യം ചെയ്യേണ്ടിയിരുന്നത്.

ഇതിനായി ഷാരുഖ് തിരഞ്ഞെടുത്തത് രസകരമായ വഴിയായിരുന്നു. തീര്‍ത്തും സ്വകാര്യമായ ചടങ്ങുകളില്‍ നൃത്തപരിപാടികള്‍ അവതരിപ്പിക്കുക. അവാര്‍ഡ് ഷോകളിലും മറ്റും അവതാരകനാവുക. റെക്കോര്‍ഡ് പ്രതിഫലമായിരുന്നു ഇതിനായി ഷാരുഖ് വാങ്ങിയത്. പല വിദേശരാജ്യങ്ങളിലും ശതകോടീശ്വരന്മാരുടെ വിവാഹചടങ്ങിലും മറ്റും ഷാരൂഖ് നൃത്തം അവതരിപ്പിച്ചു. തന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തി.

തനിക്ക് വരുന്ന ചിത്രങ്ങള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത് തുടങ്ങി. തുടര്‍ന്നങ്ങോട്ടായിരുന്നു ഷാരുഖിന്റെ കരിയറില്‍ തന്നെ അഭിനയപ്രാധാന്യവും അതേസമയം വാണിജ്യമൂല്യവുമുള്ള ഏറ്റവും മികച്ച ചിത്രങ്ങള്‍ റിലീസ് ചെയ്തത്. 2003 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തില്‍ ദേവദാസ്, കല്‍ ഹോ നാ ഹോ, മേം ഹൂനാ, വീര്‍ സാറ, സ്വദേശ്, ഡോണ്‍, ചക് ദെ ഇന്ത്യ, ഓം ശാന്തി ഓം, മൈ നെയിം ഈസ് ഖാന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഈ കാലഘട്ടത്തിലാണ് റിലീസ് ചെയ്തത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ