ENTERTAINMENT

മൂന്ന് വർഷത്തിനുള്ളിൽ എന്റെ ഹോളിവുഡ് ചിത്രം എത്തും; ഉറപ്പു നൽകി ആറ്റ്‌ലി

ഷാരൂഖ് ചിത്രം ജവാനാണ് ആറ്റ്ലി സംവിധാനം ചെയ്ത് ഒടുവില്‍ റിലീസായ ചിത്രം

എന്റർടെയ്ൻമെന്റ് ഡെസ്ക്

മൂന്ന് വർഷത്തിനുള്ളിൽ തന്റെ ഹോളിവുഡ് ചിത്രം ഉണ്ടാവുമെന്ന് സംവിധായകൻ ആറ്റ്‌ലി. എബിപി ന്യൂസ് കോൺക്ലേവിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ബോളിവുഡിൽ എത്തുന്നതിന് തനിക്ക് എട്ട് വർഷമെടുത്തു. മൂന്ന് വർഷത്തിനുള്ളിൽ ഒരു ഹോളിവുഡ് ചിത്രം വാഗ്ദാനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഷാരൂഖ് ഖാൻ ചിത്രം ജവാനിലൂടെ തന്റെ പ്രവർത്തി ആളുകൾ തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ സിനിമയിൽ വരുന്ന അക്രമ സീനുകൾ ആരെയും പ്രകോപിപ്പിക്കാനില്ലെന്നും സഹജീവികളോടുള്ള ചില പ്രവർത്തനങ്ങൾ മനുഷ്യത്വപരമാണോ മനുഷ്യത്വരഹിതമാണോ എന്ന് പ്രേക്ഷകരെ പുനർവിചിന്തനം ചെയ്യാൻ പ്രേരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു സിനിമയിൽ നായ്ക്കളെ വെടിവയ്ക്കുന്ന ഒരു രംഗം ചിത്രീകരിച്ചാൽ പോലും, അത് അക്രമത്തെ സൂചിപ്പിക്കണമെന്നില്ല, മറിച്ച് അത് മൃഗങ്ങൾക്കെതിരായ അതിക്രമത്തെ ചോദ്യം ചെയ്യുന്നതായിരിക്കും. ഈ ശ്രമങ്ങളെല്ലാം അക്രമമായി കണക്കാക്കുന്നത് ദൗർഭാഗ്യകരമാണെന്നും ആറ്റ്‌ലി പറഞ്ഞു.

കഴിഞ്ഞ വർഷം ഏറ്റവും കളക്ഷൻ നേടിയ ബോളിവുഡ് ചിത്രങ്ങളിൽ ഒന്നാണ് ജവാൻ. ആഗോള ബോക്സ് ഓഫീസിൽ ആയിരം കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്.

300 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം ലോകമെമ്പാടും തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ 4500 ഓളം തീയേറ്ററുകളിലാണ് റിലീസ് ചെയ്തത്.

സംവിധായകൻ അറ്റ്‌ലിയുടെ ആദ്യ ഹിന്ദി ചിത്രം എന്ന പ്രത്യേകതയും ജവാനുണ്ടായിരുന്നു. ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഭാര്യ ഗൗരി ഖാനാണ് ജവാൻ നിർമിച്ചത്. പ്രിയാമണി, സന്യ മൽഹോത്ര എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. അതിഥി വേഷത്തിൽ ദീപിക പദുക്കോണും ചിത്രത്തിന്റെ ഭാഗമായിരുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം