ENTERTAINMENT

ചയ്യ ചയ്യയ്ക്ക് ചുവടുവയ്ക്കാൻ വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോയെന്ന് ഷാരൂഖ് ഖാൻ

'ദീവാന'യുടെ 31 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഷാരൂഖ് ആരാധർക്കൊപ്പം ' ആസ്ക് മി എനിതിംഗ്' സെഷൻ നടത്തിയത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഷാരൂഖ് ഖാന്റെ അഭിനയ ജീവിതത്തിൽ എടുത്തുപറയേണ്ട ചിത്രങ്ങളിലൊന്നാണ് '1998 ' ൽ പുറത്തിറങ്ങിയ 'ദിൽ സെ'. ഈ മണിരത്നം ചിത്രത്തിലെ 'ചയ്യ ചയ്യ' ഗാനത്തിന് മാത്രമായി തന്നെ ഒരു പ്രത്യേക ആരാധകവൃന്ദം ഉണ്ടാകും. കഴിഞ്ഞ ദിവസം അമേരിക്കൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ ദക്ഷിണേഷ്യൻ കപ്പെല്ലാ ഗ്രൂപ്പായ പെൻ മസാല വൈറ്റ് ഹൗസിൽ 'ചയ്യ ചയ്യ' പാടുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ പങ്കുവെക്കപ്പെട്ടിരുന്നു. ഇതേക്കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് ഷാരൂഖ് ഖാൻ നൽകിയ മറുപടിയാണ് ഇപ്പൊ വൈറൽ ആകുന്നത്.

കഴിഞ്ഞ ദിവസം ട്വിറ്ററിൽ ഷാരൂഖ് ഖാൻ നടത്തിയ 'ആസ്ക് മി എനിതിംഗ്' സെഷനിൽ ആണ് ആരാധകന്റെ ചോദ്യം. ഷാരൂഖ് ഖാന്റെ ഐക്കോണിക്ക് സോങ് ആയ ചയ്യ ചയ്യ വൈറ്റ് ഹൗസിൽ അവതരിപ്പിച്ചതിൽ എന്ത് തോന്നുന്നു എന്നായിരുന്നു ചോദ്യം. മറുപടിയായി ഗാനത്തിന് ചുവടുവെക്കാൻ ഞാൻ അവിടെ ഉണ്ടായിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചു എന്നാണ് ഷാരൂഖ് ഖാൻ മറുപടി നൽകിയത്. എന്നാൽ വൈറ്റ് ഹൗസിലേക്ക് അവർ ഒരു ട്രെയിൻ കയറ്റില്ല എന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ 'ചയ്യ ചയ്യ' ഗാനത്തിനായി ചിത്രത്തില്‍ ഷാരൂഖ് ഖാനൊടൊപ്പം ചുവടുവെച്ചത് ബോളിവുഡ് താരമായ മലൈക അറോറ ആയിരുന്നു ആയിരുന്നു. ട്രെയിനിലെ മനോഹരമായ ഗാനചിത്രീകരണവും കോറിയോഗ്രാഫിയുമെല്ലാം ചേർന്ന് 'ചയ്യ ചയ്യ' അന്ന് ആരാധക ഹൃദയങ്ങളിൽ തീർത്തത് അനുഭൂതിയുടെ പുതുതരംഗം. അങ്ങനെ അക്കാലത്തെ ഏറ്റവും ഹിറ്റ് ഗാനങ്ങളിലൊന്നായി 'ചയ്യ ചയ്യ 'വളരെപ്പെട്ടെന്ന് മാറി.

1992 ൽ പുറത്തിറങ്ങിയ 'ദീവാന' എന്ന സിനിമയിൽ ദിവ്യ പരാഗിക്കും ഋഷി കപൂറിനൊപ്പം ബിഗ് സ്ക്രീൻ പങ്കിട്ട അനുഭവങ്ങളും ഷാരൂഖ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കിട്ടു. ദീവാനയുടെ 31 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഷാരൂഖ് ആരാധർക്കൊപ്പം ആസ്ക് മി എനിതിംഗ് സെഷൻ നടത്തിയത്. ദീവാനയിലൂടെയായിരുന്നു ഷാരൂഖിന്റെ ബോളിവുഡ് അരങ്ങേറ്റം.

ജവാൻ ആണ് ഷാരൂഖാന്റെ വരാനിരിക്കുന്ന ചിത്രം. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദീപിക പദുകോണും സഞ്ജയ് ദത്തും അതിഥി വേഷങ്ങളിൽ എത്തും എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷാരൂഖ് തന്നെയാണ് ചിത്രത്തിന്റെ നിർമാണം. അനിരുദ്ധാണ് സംഗീതം . ഹിന്ദിക്ക് പുറമെ തമിഴ് , തെലുഗു , കന്നഡ , മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ