ENTERTAINMENT

അസൂയയോടും വേദനയോടും പറയട്ടെ മലയാളത്തിലെ അഭിനേതാക്കളാണ് മികച്ചത്; പ്രേമലു വിജയാഘോഷത്തിൽ രാജമൗലി

മാർച്ച് 8 നാണ് പ്രേമലു തെലുങ്കില്‍ റിലീസ് ചെയ്തത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

അഭിനയത്തിന്റെ കാര്യത്തിലെ മലയാളത്തിലെ അഭിനേതാക്കളാണ് ഏറ്റവും മികച്ചതെന്ന് സംവിധായകൻ എസ് എസ് രാജമൗലി. അസൂയയോടും വേദനയോടും കൂടിയാണ് താനിത് പറയുന്നതെന്നും രാജമൗലി പറഞ്ഞു.

മലയാളത്തിൽ നിന്ന് തെലുങ്കിലേക്ക് ഡബ്ബ് ചെയ്ത് എത്തിയ പ്രേമലുവിന്റെ വിജയാഘോഷ ചടങ്ങിലായിരുന്നു രാജമൗലി ഇക്കാര്യം പറഞ്ഞത്. ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ സംവിധായകരായ രാജമൗലി, അനിൽ രവിപുടി, അനുദീപ് എന്നിവർ അതിഥികളായി പങ്കെടുത്തു. പ്രേമലുവിലെ നായിക നായകന്മാരായ മമിത ബൈജു, നസ്‌ലൻ, സംഗീത് പ്രതാപ്, ശ്യാം മോഹൻ എന്നിവരുടെ അഭിനയത്തെയും രാജമൗലി പ്രശംസിച്ചു.

'ഈ സിനിമ മലയാളത്തിൽ വൻ ഹിറ്റാണെന്ന് ഞാൻ കേട്ടു, പക്ഷേ എനിക്ക് ഈ പ്രണയകഥകൾ ഇഷ്ടമല്ല. നമുക്കെല്ലാവർക്കും ആക്ഷൻ സിനിമകൾ വേണം. അതിനാൽ ഞാൻ വലിയ താൽപ്പര്യമില്ലാതെയാണ് ഈ സിനിമ കാണാൻ പോയത്. പക്ഷേ തീയറ്ററിൽ കയറിയതിന് ശേഷം, ആദ്യത്തെ 10- 15 മിനിറ്റ് മുതൽ അവസാനം വരെ ഞാൻ ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു' എന്ന് രാജമൗലി പറഞ്ഞു.

എല്ലാവരും ഒരുമിച്ചു തിയേറ്ററിൽ പോയി കണ്ടിരിക്കേണ്ട സിനിമയാണിത്. ഫോണിൽ കണ്ട് ആസ്വദിക്കാവുന്ന സിനിമയല്ല ഇത്. ഈ ക്രെഡിറ്റ് നമ്മളെ ഇത്രയധികം ചിരിപ്പിച്ച ആദ്യത്തെ എഴുത്തുകാരനോട്. മലയാളം ഡയലോഗുകൾ എന്താണെന്ന് എനിക്കറിയില്ല, പക്ഷേ തെലുങ്കിൽ സംഭാഷണങ്ങൾ നന്നായി എഴുതിയിട്ടുണ്ട്. അഭിനയത്തിന്റെ കാര്യത്തിൽ, മലയാളത്തിലെ അഭിനേതാക്കളാണ് കൂടുതൽ മികച്ചതെന്ന് ഞാൻ വളരെ അസൂയയോടെയും വേദനയോടെയും സമ്മതിക്കണം. എന്നും രാജമൗലി പറഞ്ഞു.

'ആദ്യ ട്രെയിലർ കണ്ടപ്പോൾ എനിക്ക് മമിതയെ ഒരുപാട് ഇഷ്ടമായി. ഈ പെൺകുട്ടി ഭാവിയിൽ ആൺകുട്ടികളുടെ ക്രഷ് ആകുമെന്ന് തോന്നി. ഗീതാഞ്ജലിയിലെ ഗിരിജയെ പോലെ... സായ് പല്ലവിയെ പോലെ മമിതയും പ്രത്യക്ഷപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നസ്‌ലനെയും സംഗീത് പ്രതാപിനെയും അഭിനന്ദിച്ച രാജമൗലി തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ശ്യാം മോഹൻ അവതരിപ്പിച്ച 'ആദി'യാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ചിത്രത്തെ പുകഴ്ത്തി തെലുങ്ക് താരം മഹേഷ് ബാബുവും രംഗത്ത് എത്തിയിരുന്നു.

മാർച്ച് 8 നാണ് പ്രേമലു തെലുങ്കിലേക്ക് റിലീസ് ചെയ്തത്. ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ തമിഴിലേക്കും സിനിമ റീമേക്ക് ചെയ്യുകയാണ്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് ആണ് തമിഴിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

നസ്ലിൻ ഗഫൂർ, മമിത ബൈജു എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് ഗിരീഷ് എഡിയാണ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌ക്കരൻ എന്നിവർ ചേർന്നാണ് 'പ്രേമലു' നിർമിച്ചിരിക്കുന്നത്.

ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ്, വിഎഫ്എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആർഒ: ആതിര ദിൽജിത്ത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ