ENTERTAINMENT

'മെയ്ഡ് ഇൻ ഇന്ത്യ'; ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതം സിനിമയാക്കാനൊരുങ്ങി രാജമൗലി

ദേശീയ അവാർഡ് ജേതാവ് നിതിൻ കക്കാറാണ് ചിത്രം സംവിധാനം ചെയുന്നത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതം സിനിമയാക്കാനൊരുങ്ങി എസ് എസ് രാജമൗലി. 'മെയ്ഡ് ഇൻ ഇന്ത്യ' എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഗണേശ ചതുർഥി ദിനത്തോടനുബന്ധിച്ച് 'അഭിമാനത്തോടെ അവതരിപ്പിക്കുന്നു' എന്ന തലക്കെട്ടോടെ, സമൂഹമാധ്യമമായ എക്സിലൂടെയാണ് പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ട്രീസർ ഉൾപ്പെടെ രാജമൗലി പങ്കുവെച്ചത്.

ഒരു ബയോപിക് നിർമിക്കുക എളുപ്പമല്ലെന്നും, അത് ഇന്ത്യൻ സിനിമയുടെ പിതാവിനെക്കുറിച്ചാകുമ്പോൾ വെല്ലുവിളികൾ ഏറെയാണെന്നും രാജമൗലി എക്സിൽ കുറിച്ചു.

മറാത്തി, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നീ ആറു ഭാഷകളിലായാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

മിട്രോൺ, നോട്ട്ബുക്ക്, ജവാനി ജാനേമൻ, റാം സിംഗ് ചാർലി തുടങ്ങിയ സിനിമകളുടെ സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ നിതിൻ കക്കാറാണ് ചിത്രം സംവിധാനം ചെയുന്നത്. രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയയും വരുൺ ഗുപ്തയും ചേർന്നാണ് നിർമാണം. 

അവസാനം പുറത്തിറങ്ങിയ രാജമൗലി ചിത്രം ആർ ആർ വൻ വിജയമായിരുന്നു. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനം 'ഒറിജിനൽ സോങ്' വിഭാഗത്തിൽ ഓസ്കാർ പുരസ്കാരവും നേടിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ