ENTERTAINMENT

'നാട്ടു നാട്ടു' എന്ന ഗാനം യുക്രെയ്നിൽ ചിത്രീകരിച്ചതെന്തിന് ; കാരണം പറഞ്ഞ് സംവിധായകൻ രാജമൗലി

എന്റർടെയ്ൻമെന്റ് ഡെസ്ക്

ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ പ്രശസ്തമായ നാട്ടു നാട്ടു എന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത് യുക്രെയ്നിലെ കീവിലെ പ്രസിഡൻസ് പാലസിന് മുന്നിലാണ്. എന്തുകൊണ്ടാണ് പാട്ട് യുക്രെയ്ൻ പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുന്നിൽ ചിത്രീകരിച്ചത് എന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ രാജമൗലി

പാട്ട് ആദ്യം ഇന്ത്യയിൽ ചിത്രീകരിക്കാൻ തീരുമാനിച്ചെങ്കിലും മഴക്കാലമായതിനാലാണ് ഷൂട്ട് മറ്റൊരു രാജ്യത്തിലേക്ക് മാറ്റിയത് . പിന്നീട് തേടി ചെന്ന സ്ഥലം യുക്രെയ്ൻ പ്രസിഡന്റിന്റെ കൊട്ടാരമാണെന്ന് തിരിച്ചറിഞ്ഞതോടെ ലൊക്കേഷൻ വീണ്ടും മാറ്റാൻ ആലോചിച്ചെങ്കിലും അവർ എല്ലാ സഹായങ്ങളും ചെയ്തു . തുടർന്നാണ് പാട്ട് യുക്രെയ്നിലെ കീവിലെ പ്രസിഡൻസ് പാലസിന് മുന്നിൽ തന്നെ ചിത്രീകരിച്ചത്

കൊട്ടരത്തിന്റെ വലിപ്പം, നിറം, സ്ഥലത്തിന്റെ വലിപ്പം എന്നിവ ഗാനത്തിന്റെ ചിത്രീകരണത്തിന് മികച്ചതായിരുന്നുവെന്നും സംവിധായകൻ വാനിറ്റി ഫെയര്‍ മാഗസിന്റെ അഭിമുഖത്തില്‍ പറഞ്ഞു. യുക്രെയ്ന്‍ സര്‍ക്കാരിനോട് കടപ്പെട്ടിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാംചരണും ജൂനിയര്‍ എന്‍ടിആറും ഉൾപ്പെടെയുള്ള പ്രധാന താരങ്ങള്‍ ഒഴിക ബാക്കി എല്ലാവരും പ്രൊഫഷണല്‍ നര്‍ത്തകരായിരുന്നു . മികച്ച പ്രകടനമായിരുന്നു എല്ലാവരും കാഴ്ച്ചവച്ചത്. മാര്‍ച്ച 13 ന് ലോസ് ഏഞ്ചല്‍സില്‍ വച്ച് നടക്കുന്ന ഓസ്‌കര്‍ വേദിയില്‍ നാട്ടു നാട്ടു എന്ന ഗാനം ഗായകരായ കാല ഭൈരവയും രാഹുല്‍ സപ്ലിഗജും ചേര്‍ന്ന് വീണ്ടും ആലപിക്കും.

എം എം കീരവാണി സംവിധാനം ചെയ്ത നാട്ടു നാട്ടുവിന് ഓസ്കറിലെ മികച്ച ഒറിജിനല്‍ സ്കോർ വിഭാഗത്തിലേക്ക് നോമിനേഷൻ ലഭിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിനിടയില്‍ അക്കാദമി അവാര്‍ഡിന് നോമിനേഷൻ ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണിത്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര നേട്ടത്തിന് പിന്നാലെ ഓസ്കറും ചിത്രം നേടുമെന്ന കണക്കുക്കൂട്ടലിലാണ് ആരാധകർ .

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്