ENTERTAINMENT

'കിട്ടിയത് സച്ചിന്റെ ക്രിക്കറ്റ് കാർഡ്'; മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ 'പല്ലൊട്ടി 90സ് കിഡ്‌സ്'; ടീസർ പുറത്ത്

വെബ് ഡെസ്ക്

മികച്ച കുട്ടികളുടെ ചിത്രമുൾപ്പെടെ മൂന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം സ്വന്തമാക്കിയ 'പല്ലൊട്ടി 90 സ് കിഡ്‌സ്' എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ചിത്രം നേരത്തെ 14 -ാമത് ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്‌കാരം കരസ്ഥമാക്കിയിരുന്നു.

മികച്ച കുട്ടികളുടെ സിനിമ, മികച്ച ബാല നടൻ, മികച്ച ഗായകൻ എന്നീ വിഭാഗങ്ങളിലാണ് നേരത്തെ ചിത്രം സംസ്ഥാന പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയിരുന്നത്. 2024 ജനുവരി 5ന് ആണ് ചിത്രം തീയേറ്ററിൽ എത്തുക.

90സ് കിഡ്‌സിന്റെ നൊസ്റ്റുവായ ക്രിക്കറ്റ് കാർഡ് കളക്ട് ചെയ്യുന്ന രണ്ട് കുട്ടികളാണ് ടീസറിൽ എത്തുന്നത്. ക്രിക്കറ്റ് കാർഡിൽ സച്ചിന്റെ കാർഡ് ലഭിക്കുന്നതും കുട്ടികളുടെ സന്തോഷ പ്രകടനവും ടീസറിൽ കാണാം.

നേരത്തെ ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ചിത്രം ശ്രദ്ധ നേടിയിരുന്നു. കണ്ണൻ, ഉണ്ണി എന്നീ രണ്ടു കുട്ടികളുടെ സൗഹൃദത്തിന്റെ കഥപറയുന്ന 'പല്ലൊട്ടി 90 ' സ് കിഡ്‌സ്' ചിത്രത്തിന്റെ കഥയും സംവിധാനവും നവാഗതനായ ജിതിൻ രാജ് നിർവ്വഹിച്ചിരിക്കുന്നത്. സിനിമാപ്രാന്തൻ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയയും നിതിൻ രാധാകൃഷ്ണനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

'സിനിമപ്രാന്തൻ ഫിലിം പ്രൊഡക്ഷൻസിന്റെ' ആദ്യ ചിത്രം കൂടിയാണ് 'പല്ലൊട്ടി 90'സ് കിഡ്‌സ്' സംവിധാനം, തിരക്കഥ രചന, ക്യാമറ, എഡിറ്റിംഗ്, അഭിനയം തുടങ്ങി ചിത്രത്തിന്റെ മറ്റു സാങ്കേതിക വശങ്ങളിൽ ഉൾപ്പടെ നാൽപ്പതോളം പുതുമുഖങ്ങളാണ് 'പല്ലൊട്ടിയിലൂടെ' മലയാള സിനിമയിലേക്ക് എത്തുന്നത്.

മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പല്ലൊട്ടിയിൽ മികച്ച ബാല താരത്തിനുള്ള സംസ്ഥാന പുരസ്‌കാരം മാസ്റ്റർ ഡാവിഞ്ചിയായിരുന്നു നേടിയത്. അർജുൻ അശോകൻ, ബാലു വർഗീസ്, സൈജു കുറുപ്പ്, സുധി കോപ്പ, ദിനേശ് പ്രഭാകർ, നിരഞ്ജനാ അനൂപ് തുടങ്ങിയവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും