ENTERTAINMENT

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം നാളെ; മമ്മൂട്ടി എത്തുമോയെന്നതിൽ അവ്യക്തത

എന്റർടെയ്ൻമെന്റ് ഡെസ്ക്

2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം നാളെ. വൈകിട്ട് 6 മണിക്ക് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയാണ് പുരസ്‌കാര വിതരണം ചെയ്യുക. സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടക്കുന്നതിനാല്‍ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മമ്മൂട്ടി എത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

കുഞ്ചാക്കോ ബോബനും വിന്‍സി അലോഷ്യസുമടക്കമുള്ള പുരസ്‌കാര ജേതാക്കള്‍ ഇന്ന് രാത്രിയോടെ തിരുവനന്തപുരത്ത് എത്തും. അലന്‍സിയര്‍, ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണന്‍, എം.ജയചന്ദ്രന്‍,റഫീക്ക് അഹമ്മദ്, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തുടങ്ങി 47 ചലച്ചിത്രപ്രതിഭകള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങും. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതിയായ ജെ.സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ ടി.വി ചന്ദ്രന് മുഖ്യമന്ത്രി സമ്മാനിക്കും. 2021ലെ ടെലിവിഷന്‍ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ശ്യാമപ്രസാദ് മുഖ്യമന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങും.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്റണി രാജു ജി.ആര്‍. അനില്‍, ജൂറി ചെയര്‍മാന്‍ ഗൗതം ഘോഷ്, രചനാവിഭാഗം ജൂറി ചെയര്‍മാന്‍ കെ.സി നാരായണന്‍, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ് എന്നിവര്‍ പങ്കെടുക്കും.

പുരസ്‌കാര സമര്‍പ്പണച്ചടങ്ങിനുശേഷം പി.ഭാസ്‌കരന്‍ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ അനശ്വരഗാനങ്ങള്‍ കോര്‍ത്തിണക്കി പ്രമുഖ ചലച്ചിത്ര പിന്നണിഗായകര്‍ നയിക്കുന്ന 'ഹേമന്തയാമിനി' എന്ന സംഗീതപരിപാടിയും അരങ്ങേറും

പുരസ്‌കാര നിര്‍ണയത്തില്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് അനധികൃതമായി ഇടപെട്ടെന്ന സംവിധായകന്‍ വിനയന്‌റെ പരാതി സര്‍ക്കാര്‍ പരിഗണനയിലിരിക്കെയാണ് പുരസ്‌കാര വിതരണം.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി