ENTERTAINMENT

കനത്ത മഴ: ചലച്ചിത്ര പുരസ്‌കാര വിതരണം മാറ്റി

വെബ് ഡെസ്ക്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം മാറ്റിവച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി. ഓഗസ്റ്റ് 3 ന് നിശാഗന്ധിയിലാണ് ചടങ്ങ് നടത്താന്‍ തീരുമാനിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

മെയ് 27-നാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചത്. ബിജു മേനോനും ജോജുവുമാണ് മികച്ച നടന്‍മാര്‍. ഭൂതകാലത്തിലെ അഭിനയത്തിന് രേവതിയാണ് മികച്ച നടിക്കുള്ള പുരസ്കാരം നേടിയത്. ക്യഷ്ണാന്ദ് ആര്‍ കെ സംവിധാനം ചെയ്ത ആവാസവ്യൂഹമായിരുന്നു മികച്ച ചിത്രം. ദിലീഷ് പോത്തനാണ് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും