ENTERTAINMENT

കഹാനിയുടെ ഭാവി വിദ്യാബാലനോട് ചോദിക്കണമെന്ന് സംവിധായകന്‍ സുജോയ് ഘോഷ്

കഹാനിയുടെ അപ്‌ഡേറ്റ് എന്തായിരിക്കുമെന്ന ചോദ്യത്തിന് അത് വിദ്യാബാലനോടുള്ള ചോദ്യമാണെന്നാണ് സുജോയ് ഘോഷ് വ്യക്തമാക്കിയത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ജങ്കാര്‍ ബീറ്റ്സ്, കഹാനി എന്നീ സിനിമകള്‍ക്ക് ശേഷം അടുത്ത ചിത്രം ലസ്റ്റ് 2 വിന്റെ പ്രൊമോഷന്റെ തിരക്കിലാണ് സംവിധായകന്‍ സുജോയ് ഘോഷ്. അദ്ദേഹത്തിന്റെ എക്കാലത്തേയും ഏറ്റവും മികച്ച ചിത്രമാണ് കഹാനി. അറുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരമുള്‍പ്പെടെ മൂന്ന് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ചിത്രം. ഇപ്പോഴിതാ കഹാനിയുടെ അപ്‌ഡേറ്റ് എന്തായിരിക്കുമെന്ന ചോദ്യത്തിന് അത് വിദ്യാബാലനോടുള്ള ചോദ്യമാണെന്നാണ് സുജോയ് ഘോഷ് മറുപടി നല്‍കിയിരിക്കുന്നത്. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സുജോയ് ഘോഷിന്റെ പ്രതികരണം. ചോദ്യം വിദ്യാബാലയോടുള്ളതാണെന്നും.ഉത്തരം നല്‍കേണ്ടത് അവരാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ''സസ്‌പെക്ട് എക്‌സ്'' പൂര്‍ത്തിയാക്കാനുള്ള ശ്രമിത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

അമൃത സുഭാഷ്, അംഗദ് ബേദി, കജോള്‍, കുമുദ് മിശ്ര, മൃണാള്‍ താക്കൂര്‍, നീന ഗുപ്ത, തമന്ന ഭാട്ടിയ, തിലോത്തമ ഷോം, വിജയ് വര്‍മ തുടങ്ങിയവരാണ് ലസ്റ്റ് സ്റ്റോറീസ് രണ്ടാം ഭാഗത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. നെറ്റ്ഫ്ലിക്സിലാവും ചിത്രം റിലീസ് ചെയ്യുക. കരീന കപൂർ, ജയ്ദീപ് അഹ്ലാവത്, വിജയ് വര്‍മ്മ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദി ഡിവോഷന്‍ ഓഫ് സസ്‌പെക്റ്റ് എക്സിന്റെ ചിത്രീകരണത്തിലാണ് സുജോയ് ഇപ്പോള്‍.

ഒടിടി പ്ലാറ്റ്‌ഫോമുകളിലെ നിയന്ത്രണങ്ങള്‍

ഒടിടി പ്ലാറ്റ് ഫോമുകളില്‍ സെന്‍സര്‍ഷിപ്പിന്റെ ആവശ്യകതയുണ്ടോയെന്ന ചോദ്യത്തിന് ഇത് വലിയൊരു ചോദ്യമാണെന്നും ചിലസമയങ്ങളില്‍ സെന്‍സര്‍ഷിപ്പില്ലാത്തത് വിലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാം. ഇത്തരത്തില്‍ ഒരു പ്ലാറ്റ് ഫോം ഉണ്ടെന്ന് കരുതി അത് ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ