ENTERTAINMENT

കാന്താരയിൽ വരാഹരൂപം ഉപയോഗിക്കാം ; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ ഉണ്ടാകുന്നതുവരെ വരാഹ രൂപം കാന്താരയിൽ ഉൾപ്പെടുത്തരുതെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്

വെബ് ഡെസ്ക്

കാന്താരയിൽ വരാഹരൂപം ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി വിധിക്ക് സ്റ്റേ അനുവദിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദീവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. ചിത്രത്തിന്റെ നിർമാതാവ് വിജയ് കിർഗണ്ടൂറും സംവിധായകൻ ഋഷഭ് ഷെട്ടിയും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി നിർദേശം . ഹൈക്കോടതി വിധിയെ രൂക്ഷമായി വിമർശിച്ച ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്, പകർപ്പവകാശ പ്രശ്നങ്ങൾ മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പാക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി.

നിർമാതാവിന്റെയും സംവിധായകന്റെയും മുൻകൂർ ജാമ്യഹർജി പരിഗണിക്കുമ്പോളാണ് വരാഹരൂപത്തിനും ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയത്.ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ ഉണ്ടാകുന്നതുവരെ വരാഹ രൂപം കാന്താരയിൽ ഉൾപ്പെടുത്തരുതെന്നായിരുന്നു ഹൈക്കോടതി ഉത്തരവ് .

ഫെബ്രുവരി 12,13 തീയതികളിൽ ഹർജിക്കാർ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്ന് നിർദേശിച്ച ബെഞ്ച് അറസ്റ്റുണ്ടായാൽ ജാമ്യത്തിൽ വിട്ടയയ്ക്കുമെന്നും കൂട്ടിച്ചേർത്തു.

തൈക്കുടം ബ്രിഡ്ജ് ബാൻഡ് അവതരിപ്പിച്ച നവരസത്തിൻ്റെ കോപ്പിയാണ് വരാഹരൂപം എന്നതാണ് ആരോപണം. പകർപ്പവകാശ ലംഘനം ആരോപിച്ച് പരാതിക്കാർ ഇതിനകം രണ്ട് വ്യത്യസ്ത സിവിൽ ഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്. ഈ ഹർജികൾ കോഴിക്കോട്, പാലക്കാട് ജില്ലാ കോടതികളാണ് ആദ്യം പരിഗണിച്ചത്. ജില്ലാ കോടതി ഉത്തരവുകൾ ചോദ്യം ചെയ്ത് മാതൃഭൂമിയും തൈക്കുടവും നൽകിയ ഹർജികളും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

വയനാടിന്റെ പ്രിയങ്കരിയായി പ്രിയങ്ക, ലീഡ് അറുപതിനായിരത്തിലേക്ക്‌| Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ സഖ്യം, മഹാരാഷ്ട്രയില്‍ എന്‍ഡിഎ| Maharashtra Jharkhand Election Results Live

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം