ENTERTAINMENT

നടൻ രജനികാന്തിന്റെ ഭാര്യ ലതക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ്: സുപ്രീംകോടതി പരിഗണിക്കും

എന്റർടെയ്ൻമെന്റ് ഡെസ്ക്

കൊച്ചടൈയാൻ സിനിമയുമായി ബന്ധപ്പെട്ട രജനികാന്തിന്റെ ഭാര്യ ലതക്കെതിരെയുള്ള സാമ്പത്തിക ക്രമക്കേട് കേസിൽ സുപ്രീംകോടതിയെ സമീപിച്ച് പരാതിക്കാർ. വഞ്ചനാക്കേസ് റദ്ദാക്കിയ കർണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് ചെന്നൈ ആസ്ഥാനമായുള്ള ആഡ് ബ്യൂറോ അഡ്വർടൈസിംഗ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഹർജി നൽകിയത്. ഹർജി അടുത്ത മാസം 8 നു പരിഗണിക്കും. ജസ്റ്റിസ് എംഎം സുന്ദ്രേഷ്, ജെബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

രജനീകാന്തിന്റെയും ലതയുടേയും മകൾ സൗന്ദര്യ രജനികാന്ത് 2014-ൽ സംവിധാനം ചെയ്‌ത 'കൊച്ചടൈയാൻ' എന്ന സിനിമയുടെ നിർമാണാവശ്യത്തിന് വായ്പയെടുത്ത പണം തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ടാണ് കേസ്. ലത രജനീകാന്ത് ഡയറക്ടറായ മീഡിയവൺ ഗ്ലോബൽ എന്റർടൈൻമെന്റ് ലിമിറ്റഡ് എന്ന സ്ഥാപനം ചിത്രത്തിനായി ചെന്നൈ ആസ്ഥാനമായുള്ള ആഡ് ബ്യൂറോ അഡ്വർടൈസിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പരസ്യ കമ്പനിയിൽ നിന്നും 10 കോടി വായ്‌പ വാങ്ങിയിരുന്നു.

വായ്‌പ വാങ്ങിയ പണത്തിൽ 6.2 കോടിയോളം മടക്കി കിട്ടാനുണ്ടെന്നും എന്നാൽ പല തവണ നോട്ടീസ് നൽകിയിട്ടും ലത പ്രതികരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പരാതിക്കാർ കർണാടക ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കേസ് പരിഗണിച്ച കർണാടക ഹൈക്കോടതി ലതയ്‌ക്കെതിരായ നടപടികൾ ഹൈക്കോടതി റദ്ദാക്കി. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് ആഡ് ബ്യൂറോ അഡ്വർടൈസിംഗ് പ്രൈവറ്റ് ലിമിറ്റഡ് സുപ്രീംകോടതിയെ സമീപിച്ചത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും