ENTERTAINMENT

അമ്മയുടെ പേരില്‍ നിര്‍മാണ കമ്പനിയുമായി സുരാജ് വെഞ്ഞാറമൂട്; ആമിര്‍ പള്ളിക്കല്‍ ചിത്രം മൂകാംബികയില്‍ ആരംഭിച്ചു

ഗ്രേസ് ആന്റണിയാണ് ചിത്രത്തിലെ നായിക

എന്റർടെയ്ൻമെന്റ് ഡെസ്ക്

സിനിമ നിര്‍മാണ രംഗത്തേക്ക് ചുവടുവെച്ച് നടന്‍ സുരാജ് വെഞ്ഞാറമൂട്. അമ്മയുടെ പേരില്‍ ആരംഭിച്ച നിര്‍മാണ കമ്പനിയായ 'വിലാസിനി സിനിമാസ്' ലിസ്റ്റിന്‍ സ്റ്റീഫന്റെ നിര്‍മാണ കമ്പനിയായ 'മാജിക് ഫ്രെയിംസിനൊപ്പം ചേര്‍ന്നാണ് ആദ്യ ചിത്രം നിര്‍മിക്കുന്നത്.

'ആയിഷ' എന്ന ചിത്രത്തിന്റെ സംവിധായകനായ ആമീര്‍ പള്ളിക്കലാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. സുരാജ് തന്നെയാണ് നായകന്‍. ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നടന്നു.

ഗ്രേസ് ആന്റണിയാണ് ചിത്രത്തിലെ നായിക. വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ശ്യാം, പ്രശാന്ത് അലക്സാണ്ടര്‍, ഷാജു ശ്രീധര്‍, സജിന്‍ ചെറുകയില്‍, വിനീത് തട്ടില്‍, ദില്‍ന എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൊല്ലൂരും പരിസരപ്രദേശങ്ങളിലുമായിട്ടാണ് ചിത്രീകരണം നടക്കുന്നത്. അങ്കിത് മേനോന്റെ സംഗീതത്തില്‍ വിനായക് ശശികുമാറും സുഹൈല്‍ കോയയും മുത്തുവുമാണ് വരികള്‍ എഴുതുന്നത്. ഷാരോണ്‍ ശ്രീനിവാസ് ആണ് ക്യാമറ. എഡിറ്റര്‍ ശ്രീജിത്ത് സാരംഗ്.

ജസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍, ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, ആര്‍ട്ട് അരവിന്ദ് വിശ്വനാഥന്‍, എക്‌സികുട്ടിവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്, വസ്ത്രാലങ്കാരം സമീറാ സനീഷ്, മേക്കപ്പ് റോണക്‌സ് സേവിയര്‍, ചീഫ് അസ്സോസിയേറ്റ് സുഹൈല്‍. എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍, അഡ്മിനിസ്‌ട്രേഷന്‍ & ഡിസ്ട്രിബൂഷന്‍ ഹെഡ് ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യശോധരന്‍, സ്റ്റില്‍സ് രോഹിത് കെ എസ്, സെറീന്‍ ബാബു, ടൈറ്റില്‍&പോസ്റ്റേര്‍ സ് യെല്ലോ ടൂത്ത്‌സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് ഡിസ്ട്രിബൂഷന്‍ മാജിക് ഫ്രെയിംസ് റിലീസ്, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം