ENTERTAINMENT

സുരേഷ് ഗോപിയും ബിജു മേനോനും നേർക്കുനേർ; 'ഗരുഡന്റെ' ട്രെയിലർ പുറത്തിറങ്ങി

2011ൽ പുറത്തിറങ്ങിയ ക്രിസ്ത്യൻ ബ്രദേഴ്‌സ് എന്ന ചിത്രത്തിന് ശേഷം ബിജു മേനോനും സുരേഷ് ഗോപിയും ഒന്നിച്ചെത്തുന്ന ചിത്രമാണ് ഗരുഡന്‍

എന്റർടെയ്ൻമെന്റ് ഡെസ്ക്

സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന പുതിയ ചിത്രം ഗരുഡന്റെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ അരുൺ വർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാജിക്‌ ഫ്രെയിംസ് ഫിലിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്. ഓം ശാന്തി ഓശാനക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ഗരുഡന്‍. മാജിക് ഫ്രെയിംസും മിഥുൻ മാനുവലും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

2011ൽ പുറത്തിറങ്ങിയ ക്രിസ്ത്യൻ ബ്രദേഴ്‌സ് എന്ന ചിത്രത്തിന് ശേഷം ബിജു മേനോനും സുരേഷ് ഗോപിയും ഒന്നിച്ചെത്തുന്ന ചിത്രമാണ് ഗരുഡന്‍. ചിത്രത്തിന്റെ ട്രെയ്‌ലറില്‍ സൂചിപ്പിക്കുന്നത് പോലെ, ഗരുഡന്‍ ഒരു ക്രൈംത്രില്ലര്‍ മൂഡിലുള്ള ചിത്രമായിരിക്കുമെന്നാണ് നിഗമനം. നീതിക്കുവേണ്ടി പോരാടുന്ന പോലീസ് ഓഫീസറുടെയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ചിത്രത്തിൽ ഹരീഷ് മാധവനെന്ന പോലീസ് വേഷത്തിലാണ് സുരേഷ് ഗോപിയെത്തുന്നത്. നിഷാന്ത് എന്ന കോളേജ് പ്രൊഫസറായി ബിജു മേനോനും.

വൻ താരനിരയും വലിയ മുതൽമുടക്കമുള്ള ചിത്രത്തിൽ ജഗദിഷ്, സിദ്ധിഖ്, തലൈവാസൽ വിജയ്, അഭിരാമി, ദിലീഷ് പോത്തൻ, ദിവ്യ പിള്ള, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കാങ്കോൽ, ജെയ്സ് ജോസ് എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പള്ളിയാണ് ഛായാഗ്രഹണം.

സുരേഷ് ഗോപിയും ബിജു മേനോനും മത്സരിച്ചഭിനയിക്കുന്ന ചിത്രമാകും ‘ഗരുഡൻ’. രണ്ട് ദിവസം മുൻപ് ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. കൊച്ചിയിലും ഹൈദരാബാദിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. നവംബർ ആദ്യ വാരമായിരിക്കും ചിത്രത്തിന്റെ റിലീസ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ