ENTERTAINMENT

ആരാധകർക്ക് പിറന്നാൾ സമ്മാനം; സുരേഷ് ഗോപിയുടെ 'വരാഹം' സ്‌പെഷ്യൽ ടീസർ പുറത്തുവിട്ടു

എന്റർടെയ്ൻമെന്റ് ഡെസ്ക്

സുരേഷ് ഗോപി ആരാധകർക്ക് പിറന്നാൾ സമ്മാനമായി പുതിയ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ട് വരാഹം സിനിമയുടെ അണിയറ പ്രവർത്തകർ. 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ' എന്ന ചിത്രത്തിനു ശേഷം സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന വരാഹത്തിൽ സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട്, ഗൗതം മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്.

ആക്ഷൻ പ്രധാന്യമുള്ള റിവഞ്ച് ത്രില്ലർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് ടീസർ തരുന്ന സൂചന. സുരേഷ് ഗോപിയുടെ 257-ാം ചിത്രമാണ് വരാഹം.

മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്റർടൈൻമെന്റ്സ് എന്നീ ബാനറുകളിൽ വിനീത് ജെയിൻ, സഞ്ജയ് പടിയൂർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നവ്യ നായർ, പ്രാഞ്ചി ടെഹ്‌ലാൻ, ശ്രീജിത്ത് രവി,സന്തോഷ് കീഴാറ്റൂർ, സാദ്ദിഖ്, സരയു തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ കാമറ. മനു സി കുമാർ തിരക്കഥയും സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ കഥ ജിത്തു കെ ജയൻ, മനു സി കുമാർ എന്നിവരാണ് എഴുതിയിരിക്കുന്നത്.

രാഹുൽ രാജ് ആണ് ചിത്രത്തിന്റെ സംഗീതം, എഡിറ്റിങ് മൻസൂർ മുത്തുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജാസിംഗ്,കൃഷ്ണ കുമാർ,ലൈൻ പ്രൊഡ്യൂസർ-ആര്യൻ സന്തോഷ്, ആർട്ട്-സുനിൽ കെ ജോർജ്ജ്, വസ്ത്രാലങ്കാരം- നിസാർ റഹ്മത്ത്.

മേക്കപ്പ്- റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്,അസോസിയേറ്റ് ഡയറക്ടർ-പ്രേം പുതുപ്പള്ളി,

പ്രൊഡക്ഷൻ കൺട്രോളർ-പോലോസ് കുറുമറ്റം,ബിനു മുരളി,പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്-അഭിലാഷ് പൈങ്ങോട്, സ്റ്റിൽസ്-നവീൻ മുരളി ഡിസൈൻ-ഓൾഡ് മോങ്സ്,പി ആർ ഒ-എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ അണിയറ പ്രവർത്തകർ.

ഒടുവില്‍ അജിത്കുമാര്‍ തെറിച്ചു; ക്രമസമാധാന ചുമതലയില്‍നിന്ന് നീക്കി

'തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് മുഖ്യമന്ത്രി, ഇപ്പോള്‍ പാലക്കാടും കച്ചവടം ഉറപ്പിച്ചുകഴിഞ്ഞു'; ആഞ്ഞടിച്ച് അന്‍വര്‍

'കോഴിക്കോട്-മലപ്പുറം ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ല പ്രഖ്യാപിക്കണം'; ഡിഎംകെയുടെ നയം പ്രഖ്യാപിച്ച് പി വി അന്‍വര്‍

വനിതാ ടി20 ലോകകപ്പ്: പാകിസ്താനെ ആറുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യയുടെ തിരിച്ചുവരവ്, സെമിസാധ്യത നിലനിര്‍ത്തി

ചങ്ങനാശേരി സ്വദേശിയായ മലയാളി വൈദികൻ കർദിനാൾ പദവിയിലേക്ക്; സീറോ മലബാർ സഭയുടെ തലവനെ ഒഴിവാക്കി, തട്ടിലിന് തിരിച്ചടിയായത് സഭാപ്രതിസന്ധിയിലെ ഇരട്ടത്താപ്പ്?