ENTERTAINMENT

വിജയ്‌യെ കടത്തിവെട്ടി സൂര്യ ; തമിഴകത്ത് 'ദീപാവലി വെടിക്കെട്ടി'ന് തുടക്കം

ലിയോയുടെ ഷൂട്ടിൽ നിന്ന് ബ്രേക്ക് എടുത്ത് വിജയ്

എന്റർടെയ്ൻമെന്റ് ഡെസ്ക്

വിജയ് - സൂര്യ ആരാധകർ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് ലിയോയും സൂര്യ 42 വും . അതുകൊണ്ട് തന്നെ ഈ ചിത്രങ്ങളെ കുറിച്ചുള്ള ഓരോ അപ്ഡേറ്റ്സും തമിഴകത്ത് വലിയ ചർച്ചയ്ക്ക് കാരണമാകാറുണ്ട്. ലോകേഷ് - വിജയ് ചിത്രം ഷൂട്ടിങ് ആരംഭിച്ചപ്പോൾ തന്നെ പ്രീ റിലീസ് ബജറ്റിൽ 450 കോടി കളക്ഷൻ നേടിയിരുന്നു . എന്നാൽ അതിനെ മറികടന്ന് സൂര്യ 42 ന് 500 കോടി പ്രീ റിലീസ് കളക്ഷൻ നേടിയെന്നാണ് പുതിയ റിപ്പോർട്ടുകൾ

ഇതോടെ സോഷ്യൽ മീഡിയയിൽ വിജയ് - സൂര്യ ആരാധകർ തമ്മിൽ ഏറ്റുമുട്ടുകയാണ്. ലിയോയുടെ ഓവർസീസ് അവകാശമടക്കം ഇനിയും വിറ്റു പോകാനുണ്ടെന്നാണ് വിജയ് ആരാധകരുടെ അവകാശവാദം . പതിമൂന്ന് ഗെറ്റപ്പിൽ പത്തു ഭാഷകളിലായി സൂര്യക്ക് ഇത്ര മാത്രമേ കളക്ട് ചെയ്യാനായുള്ളോ എന്നും വിജയ് ആരാധകർ ചോദിക്കുന്നു

വിജയ് കരയുന്ന മീം ഇട്ടാണ് സൂര്യ ആരാധകർ മറുപടി നൽകുന്നത്. ഏതായാലും 'പൊങ്കൽ കലഹ'ത്തിന് പിന്നാലെ 'ദീപാവലി വെടിക്കെട്ടി'നും തമിഴകത്ത് തുടക്കമായിരിക്കുകയാണ്.

അതേസമയം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ലിയോയുടെ കശ്മീരിലെ ചിത്രീകരണം പുരോഗമിക്കുകയാണ്.അതിനിടെ ചിത്രീകരണത്തിൽ നിന്നും ചെറിയ ഇടവേള എടുത്ത വിജയ് ചെന്നൈയിൽ തിരിച്ചെത്തി. മാർച്ച് അവസാനം വരെയാകും കശ്മീരിലെ ഷെഡ്യൂൾ .

സൂര്യയുടെ കരിയറിൽ തന്നെ നിർണായകമാകുമെന്ന് കരുതുന്ന ചിത്രമാണ് സൂര്യ 42 . ശിവ സംവിധാനം ചെയ്യുന്ന ചിത്രം പത്ത് ഭാഷകളിലാകും റിലീസ് ചെയ്യുക. സൂര്യ 13 ഗെറ്റപ്പിൽ എത്തുന്ന ചിത്രത്തിന് ഇതുവരെ പേര് ഇട്ടിട്ടില്ല

ഇരു ചിത്രങ്ങളും ദീപാവലി റിലീസായിട്ടായിരിക്കും തീയേറ്ററുകളിലെത്തുക. ലിയോ ഒക്ടോബർ 19 നാണ് റിലീസ് . സൂര്യ 42 റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ