ENTERTAINMENT

സൂര്യയ്ക്ക് പരുക്ക്; ചിത്രീകരണം നിർത്തിവെച്ച് കാർത്തിക് സുബ്ബരാജ് ചിത്രം 'സൂര്യ 44'

എന്റർടെയ്ൻമെന്റ് ഡെസ്ക്

സിനിമാ ചിത്രീകരണത്തിനിടെ നടൻ സൂര്യയുടെ തലയ്ക്ക് പരുക്ക്. ആശങ്കപ്പെടേണ്ടതില്ലെന്നും ​ഗുരുതരമല്ലെന്നുമാണ് ചിത്രത്തിൻ്റെ നിർമാതാവ് രാജശേഖരൻ പാണ്ഡ്യൻ അറിയിച്ചിരിക്കുന്നത്. ഡോക്ടർമാർ കുറച്ചു​ദിവസത്തെ വിശ്രമം നിർദേശിച്ചതിനെത്തുടർന്ന് ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചു.

'സൂര്യ 44' എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൻ്റെ ഊട്ടിയിലെ രണ്ടാം ഷെഡ്യൂളിനിടെയാണ് സംഭവം. കാർത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആദ്യ ഷെഡ്യൂൾ ആന്‍ഡമാൻ നിക്കോബാർ ദ്വീപിൽ ഈയടുത്തായിരുന്നു പൂർത്തിയായത്. മലയാളത്തിൽനിന്ന് ജയറാമും ജോജു ജോർജും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൂജ ഹെഗ്ഡെയാണ് നായിക. കരുണാകരനും ശ്രദ്ധേയ കഥാപാത്രമായി എത്തുന്നു.

സ്റ്റെെലിഷ് ലുക്കിൽ സൂര്യ എത്തുന്ന 'സൂര്യ 44' സൂര്യയും കാർത്തിക് സുബ്ബരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ്. സൂര്യയുടെ 2ഡി എന്റർടെയ്ൻമെന്റ്സും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’യാണ് ഇനി വരാനിരിക്കുന്ന സൂര്യയുടെ ഏറ്റവും പുതിയ ചിത്രം.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും

അതിഷി മന്ത്രിസഭയില്‍ ഏഴു മന്ത്രിമാര്‍; മുകേഷ് അഹ്ലാവത് പുതുമുഖം