ENTERTAINMENT

ഒടുവില്‍ ആ സ്വപ്ന ചിത്രം സംഭവിക്കുന്നു? സൂര്യയും പാ രഞ്ജിത്തും ഒന്നിക്കുന്നെന്ന് റിപ്പോർട്ടുകള്‍

ശിവ സംവിധാനം ചെയ്ത കങ്കുവയാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന സൂര്യയുടെ ചിത്രം

വെബ് ഡെസ്ക്

തമിഴ് സൂപ്പർ താരവും ദേശീയ അവാർഡ് ജേതാവുമായ സൂര്യയും സംവിധായകൻ പാ രഞ്ജിത്തും ഒന്നിക്കുന്നതായി റിപ്പോർട്ട്. വർഷങ്ങള്‍ക്ക് മുൻപ് ഇരുവരും ഒരു ബ്രഹ്മാണ്ഡ ചിത്രം വെള്ളിത്തിരയില്‍ എത്തിക്കുമെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നു. ജർമൻ എന്ന് പേരിട്ടിരുന്ന ആ ചിത്രം പിന്നീട് സംഭവിച്ചിരുന്നില്ല.

അടുത്തിടെയാണ് നിർമാണ കമ്പനിയായ സ്റ്റുഡിയോ ഗ്രീൻ ഒരുവലിയ താരവുമൊത്ത് ചിത്രമുണ്ടാകുമെന്ന സൂചനകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തില്‍ സ്റ്റുഡിയോ ഗ്രീനിനൊപ്പം ചിത്രം ചെയ്യുമെന്നതിന്റെ സൂചനകള്‍ രഞ്ജിത്തും നല്‍കി.

രഞ്ജിത്തിന്റേയും സ്റ്റുഡിയോ ഗ്രീനിന്റേയും സൂചനകള്‍ കൂട്ടിവായിച്ചാണ് പുതിയ റിപ്പോർട്ടുകള്‍ പുറത്തുവരുന്നത്. ജർമൻ തന്നെയാകും ചിത്രമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. ഔദ്യോഗിക സ്ഥിരീകരണം വൈകാതെ ഉണ്ടാകുമെന്നാണ് സൂചനകള്‍.

ചിയാൻ വിക്രം, പാർവതി ടി കെ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ തങ്കലാനാണ് അവസാനമായി പുറത്തിറങ്ങിയ പാ രഞ്ജിത്ത് ചിത്രം. വാണിജ്യപരമായ വിജയത്തിനൊപ്പം നിരൂപകപ്രശംസയും നേടി ചിത്രം നിറഞ്ഞ സദസുകളില്‍ പ്രദർശനം തുടരുകയാണ്.

ശിവ സംവിധാനം ചെയ്ത കങ്കുവയാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന സൂര്യയുടെ ചിത്രം. ഒക്ടോബർ 10നായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. 300 കോടിയോളമാണ് കങ്കുവയുടെ മുടക്കുമുതല്‍. സൂര്യക്ക് പുറമെ വലിയൊരു താരനിര തന്നെയുണ്ട് കങ്കുവയില്‍. ബോബി ഡിയോള്‍, ദിഷ പട്ടാണി, ജഗപതി ബാബു, യോഗി ബാബി എന്നിവരും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കാർത്തിക്ക് സുബ്ബരാജ് സംവിധാനം ചിത്രത്തിലാണ് നിലവില്‍ സൂര്യ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടീസർ സൂര്യയുടെ ജന്മദിനത്തില്‍ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ