ENTERTAINMENT

സൂര്യയ്ക്കൊപ്പം ഉടനെയില്ല; പുതിയ ചിത്രത്തിനു തയ്യാറെടുത്ത് സുധ കൊങ്ങര

സൂര്യയുടെ കങ്കുവ എന്ന ചിത്രം ഇതുവരെ പൂർത്തിയാകാത്തതും വെട്രിമാരന്റെ വടിവാസൽ എന്ന ചിത്രത്തിന്റെ ചിത്രീകരണം നീണ്ടു പോകുന്നതുമാണ് കാരണം

എന്റർടെയ്ൻമെന്റ് ഡെസ്ക്

സുരരൈപോട്ര് എന്ന ചിത്രത്തിനുശേഷം സൂര്യക്കൊപ്പം സുധ കൊങ്ങര വീണ്ടുമൊന്നിക്കുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയായിരുന്നു ആരാധകർ ഏറ്റെടുത്തിരുന്നത്. സുര്യക്കൊപ്പം ദുൽഖർ സൽമാനും നസ്രിയയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ ചിത്രം ആരംഭിക്കാൻ താമസിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. സൂര്യയുടെ കങ്കുവ എന്ന ചിത്രം ഇതുവരെ പൂർത്തിയാകാത്തതും വെട്രിമാരന്റെ വടിവാസൽ എന്ന ചിത്രത്തിന്റെ ചിത്രീകരണം നീണ്ടുപോകുന്നതുമാണ് കാരണം.

സൂര്യ 43 എന്ന് താൽകാലികമായി പേരിട്ടിരുന്ന സുധ കൊങ്ങര ചിത്രത്തിനു 'പുറനാന്നൂറ്' എന്നായിരിക്കും പേരെന്നായിരുന്നു അനൗദ്യോഗികമായി പുറത്തുവന്ന റിപ്പോർട്ട്.

സൂര്യ, നസ്രിയ നസിം, ദുൽഖർ സൽമാൻ, വിജയ് വർമ എന്നിവരുൾപ്പെടെ വലിയൊരു താരനിരയുള്ള ചിത്രത്തിൽ ജി വി പ്രകാശ് ആയിരുന്നു സംഗീതസംവിധാനം ചെയ്യേണ്ടത്. നേരത്തെ ചിത്രം യാഥാർഥ്യമാകാൻ സമയമെടുക്കുമെന്നും അതിന്റെ ഷൂട്ടിങ് ആരംഭിക്കാനുള്ള തീയതി അനിശ്ചിതമായി വൈകിയെന്നും നിർമാതാക്കൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.

ഈ സമയത്ത് മറ്റൊരു ചിത്രം പൂർത്തിയാക്കാനാണ് സുധ കൊങ്ങരയുടെ തീരുമാനം. ഇതിനായി തമിഴിലെ പ്രമുഖ നടന്മാരോട് കഥ പറഞ്ഞതായും ശിവകാർത്തികേയനെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തതായും റിപ്പോർട്ടുകളുണ്ട്.

നിലവിൽ കമൽഹാസൻ നിർമിച്ച് രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന 'അമരൻ' ചിത്രത്തിന്റെ ചിത്രീകരണം ശിവകാർത്തികേയൻ പൂർത്തിയാക്കിയിട്ടുണ്ട്. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. അമരനുശേഷം എആർ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ശിവകാർത്തികേയൻ നായകനാവുക.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ