ENTERTAINMENT

'പ്രിയദർശൻ ഒരു കുപ്പി എണ്ണ എന്റെ തലയിൽ ഒഴിച്ചു': വിരാസത് ചിത്രീകരണത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് തബു

വെബ് ഡെസ്ക്

പ്രിയദർശന്റെ സംവിധാനത്തിൽ 1997-ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം 'വിരാസത്തിന്' ആരാധകർ ഏറെയാണ്. തബു, അനിൽ കപൂർ, പൂജ ബത്ര എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം അക്കാലത്ത് വലിയ തോതിൽ ആഘോഷിക്കപ്പെട്ടിരുന്നു. തബുവിന്റെ കരിയറിലും സുപ്രധാന പങ്ക് വഹിച്ച ചിത്രമാണ് വിരാസത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് (ക്രിട്ടിക്സ്) തബുവിനെ തേടിയെത്തിയിരുന്നു. ഇപ്പോഴിതാ പ്രിയദർശനോടൊപ്പം ചിത്രത്തിൽ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് തബു. സൂമിന് നൽകിയ അഭിമുഖത്തിലാണ് തബു ഓർമകൾ പങ്കുവെച്ചത്.

ചിത്രത്തിൽ തന്റെ രൂപത്തെക്കുറിച്ച് പ്രിയദർശന് കൃത്യമായ ചിന്തകളുണ്ടായിരുന്നുവെന്നാണ് തബു പറയുന്നത്. തനിക്ക് എണ്ണമയമുള്ള മുടിയും ഗ്രാമീണ ലുക്കും വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നും തബു പറഞ്ഞു. മുടി തിളങ്ങാൻ ചെറിയ അളവിൽ ജെൽ ചേർക്കണമെന്ന് ഹെയർസ്റ്റൈലിസ്റ് തബുവിനോട് പറഞ്ഞു. എന്നാൽ പ്രിയദർശന്റെ മനസിൽ മറ്റൊരു ആശയം ആണ് ഉണ്ടായിരുന്നത്.

“പ്രിയൻ ( പ്രിയദർശൻ ) എനിക്ക് എണ്ണമയമുള്ള മുടിയും ഗ്രാമീണ രൂപവും വേണമെന്ന് ആഗ്രഹിച്ചിരുന്നു. അതുകൊണ്ട്, ഹെയർസ്റ്റൈലിസ്റ്റ് എന്നോട് എണ്ണമയമുള്ളതായി തോന്നാൻ അല്പം ജെൽ എടുത്ത് പുരട്ടാൻ പറഞ്ഞു. സെറ്റിൽ ചെന്നപ്പോൾ അദ്ദേഹം പറഞ്ഞു, 'ഞാൻ നിന്നോട് എണ്ണ ഇടാൻ പറഞ്ഞിരുന്നു,". ഞാൻ പറഞ്ഞു, 'അതെ. തിളക്കം വരുന്നുണ്ട്". അദ്ദേഹം പിന്നിൽ നിന്ന് ഒരു കുപ്പി വെളിച്ചെണ്ണയുമായി വന്ന് അത് മുഴുവൻ എൻ്റെ തലയിലേക്ക് ഒഴിച്ചു. തലയിൽ എണ്ണ പുരട്ടാൻ പറഞ്ഞത് കൊണ്ട് ഞാൻ ഉദ്ദേശിച്ചത് ഇതാണ്, അദ്ദേഹം പറഞ്ഞു. പിന്നീട് അത് എനിക്ക് വളരെ എളുപ്പമായിരുന്നു. എനിക്ക് ഹെയർസ്റ്റൈലിംഗ് ഒന്നും ചെയ്യേണ്ടി വന്നില്ല. അഞ്ചു മിനിറ്റിനുള്ളിൽ ഞാൻ റെഡി ആകുമായിരുന്നു. നീളമുള്ള മുടി, എണ്ണ പുരട്ടി, ബ്രെയിഡ് ചെയ്ത് സെറ്റിലേക്ക് പോകും," തബു പറയുന്നു.

കമൽഹാസൻ തിരക്കഥയെഴുതി ഭരതൻ സംവിധാനം ചെയ്ത തമിഴ് ചിത്രം 'തേവർ മകൻ്റെ' റീമേക്കായിരുന്നു വിരാസത്ത്. വിരാസത്തിന് പുറമെ, കാലാപാനി (1996), ഹേരാ ഫേരി (2000), സ്‌നേഗിതിയെ (2000) തുടങ്ങിയ ചിത്രങ്ങളിലും തബുവും പ്രിയദർശനും ഒന്നിച്ചിട്ടുണ്ട്. നീരജ് പാണ്ഡെ സംവിധാനം ചെയ്ത് അജയ് ദേവ്ഗൺ നായകനായ മ്യൂസിക്കൽ ത്രില്ലർ ഔറോൺ മേൻ കഹൻ ദം താ എന്നതാണ് തബുവിന്റെ വരാനിരിക്കുന്ന ചിത്രം.

ഒടുവില്‍ അജിത്കുമാര്‍ തെറിച്ചു; ക്രമസമാധാന ചുമതലയില്‍നിന്ന് നീക്കി

'തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് മുഖ്യമന്ത്രി, ഇപ്പോള്‍ പാലക്കാടും കച്ചവടം ഉറപ്പിച്ചുകഴിഞ്ഞു'; ആഞ്ഞടിച്ച് അന്‍വര്‍

'കോഴിക്കോട്-മലപ്പുറം ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ല പ്രഖ്യാപിക്കണം'; ഡിഎംകെയുടെ നയം പ്രഖ്യാപിച്ച് പി വി അന്‍വര്‍

വനിതാ ടി20 ലോകകപ്പ്: പാകിസ്താനെ ആറുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യയുടെ തിരിച്ചുവരവ്, സെമിസാധ്യത നിലനിര്‍ത്തി

ചങ്ങനാശേരി സ്വദേശിയായ മലയാളി വൈദികൻ കർദിനാൾ പദവിയിലേക്ക്; സീറോ മലബാർ സഭയുടെ തലവനെ ഒഴിവാക്കി, തട്ടിലിന് തിരിച്ചടിയായത് സഭാപ്രതിസന്ധിയിലെ ഇരട്ടത്താപ്പ്?