ENTERTAINMENT

വ്യവസായിയെ കബളിപ്പിച്ച് കോടികള്‍ തട്ടി; തമിഴ് നിർമാതാവ് രവീന്ദര്‍ ചന്ദ്രശേഖരൻ അറസ്റ്റില്‍

എന്റർടെയ്ൻമെന്റ് ഡെസ്ക്

വ്യാജരേഖ ചമച്ച് വ്യവസായിയെ കബളിപ്പിച്ച് കോടികള്‍ തട്ടിയെടുത്തെന്ന കേസില്‍ പ്രശസ്ത നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്‍ അറസ്റ്റില്‍. വ്യവസായിയില്‍ നിന്ന് 15.83 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ രവീന്ദറിനെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

ഖരമാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയില്‍ നിക്ഷേപം നടത്തുന്നതിനായി ബാലാജി ഫോര്‍ഡ് എന്ന വ്യവസായിയെ രവീന്ദർ വ്യാജ രേഖ കാണിച്ച് കബളിപ്പിക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകള്‍. ബിസിനസ്സിന്റെ ലാഭം കാണിക്കാന്‍ രവീന്ദര്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി. വളരെ ലാഭമുള്ള ബിസിനസ്സാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.

ബാലാജിയെ പദ്ധതിയിൽ നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാലാജിയെ ബിസിനസ് പങ്കാളിയാക്കുന്നതിനായി രവീന്ദര്‍ ഇയാളോട് നിക്ഷേപം വര്‍ധിപ്പിക്കാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് 2022 സെപ്റ്റംബര്‍ 17ന് രവീന്ദറും ബാലാജിയും 15 കോടിയുടെ ഒരു പരസ്പര ഉടമ്പടി ഉണ്ടാക്കുകയായിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, രവീന്ദറിന് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കാതെ വരികയും വ്യവസായിയില്‍ നിന്ന് മുഴുവന്‍ തുകയും തട്ടിയെടുക്കുകയുമായിരുന്നുവെന്നാണ് വിവരം.

സംഭവത്തെ തുടര്‍ന്ന് ബാലാജി, രവീന്ദറിനെതിരെ നിയമനടപടി സ്വീകരിക്കുകയും ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് പരാതി നല്‍കുകയും ചെയ്തു. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ ബാലാജിയില്‍ നിന്ന് നിക്ഷേപം നേടിയെടുക്കാന്‍ രവീന്ദര്‍ വ്യാജരേഖ ചമച്ചതായി മനസ്സിലായി. സാമ്പത്തിക ക്രമക്കേടും തട്ടിപ്പിനെയുംക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

തമിഴ് ചലച്ചിത്രമേഖലയില്‍ തന്റേതായ ഒരിടം സ്വന്തമാക്കിയ വ്യക്തിയാണ് രവീന്ദര്‍ ചന്ദ്രശേഖരന്‍. ലിബ്ര പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് സിനിമകൾ നിര്‍മിക്കുന്നത്.

കഴിഞ്ഞ വര്‍ഷം രവീന്ദറും ടെലിവിഷന്‍ നടി മഹാലക്ഷ്മിയുമായുള്ള വിവാഹം വാർത്തകളിലിടം പിടിച്ചിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും