വിജയ് ചിത്രം 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' (ഗോട്ട്) നാളെ തിയേറ്ററുകളിലേക്ക്. വന്‍ പ്രതീക്ഷയോടെയാണ് ദളപതി വിജയിന്റെ ചിത്രം ആരാധകര്‍ കാത്തിരിക്കുന്നത്. കേരളത്തിലാണ് ചിത്രത്തിന്റെ ആദ്യ റിലീസ്. പുലര്‍ച്ചെ നാലു മണിക്ക് ചിത്രം സംസ്ഥാനത്തുടനീളമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
അതേസമയം, ചിത്രത്തിന്റെ നിര്‍മാതാക്കളുടെ അഭ്യര്‍ഥന മാനിച്ച് 'ഗോട്ട്' സിനിമയ്ക്ക് ഒരു പ്രത്യേക ഷോയ്ക്ക് തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയിടുണ്ട്. സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം എല്ലാ തിയറ്ററുകളിലും ഒരു പ്രത്യേക ഷോ മാത്രമേ അധികമായി നല്‍കിയിട്ടുള്ളൂ. രാവിലെ 9 മണിക്ക് ആരംഭിക്കുകയും അവസാന ഷോ 2 മണിക്ക് അവസാനിക്കുകയും ചെയ്യണം. തിയേറ്ററുകളില്‍ പ്രതിദിനം പരമാവധി അഞ്ച് ഷോകള്‍ മാത്രമേ പ്രദര്‍ശിപ്പിക്കാന്‍ അനുവാദമുള്ളൂവെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്. 2023 ജനുവരിക്ക് ശേഷം തമിഴ്‌നാട്ടില്‍ അതിരാവിലെ ഷോകള്‍ അനുവദിക്കാറില്ല. അതില്‍ ഇളവ് ഗോട്ട് നിര്‍മ്മാതാക്കള്‍ ചോദിച്ചെങ്കിലും സര്‍ക്കാര്‍ അനുവദിച്ചില്ല. ചിത്രം ഇതിനകം 50 കോടി രൂപയുടെ അധികം മുൻകൂർ ബുക്കിങ് നേടിയിട്ടുണ്ട്.
നേരത്തെ രജനികാന്ത് ചിത്രം ജയിലര്‍, വിജയ് ചിത്രം ലിയോ പോലുള്ള ചിത്രങ്ങള്‍ക്കും ഇത്തരത്തില്‍ അനുമതി നല്‍കിയിരുന്നില്ല. രാഷ്ട്രീയ പാര്‍ട്ടി ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷം തിയേറ്ററുകളില്‍ എത്തുന്ന വിജയ് ചിത്രമാണ് ഗോട്ട് എന്ന പ്രത്യേകതയുമു്ട്. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം അടക്കം വിജയ് നടത്തിയത്. വെങ്കിട്ട് പ്രഭുവാണ് ഗോട്ട് സംവിധാനം ചെയ്യുന്നത്. ഒരു സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ചിത്രമാണ് ഗോട്ട് എന്നാണ് വിവരം. യുവാന്‍ ശങ്കര രാജയാണ് സംഗീതം. സംവിധായകരായ അറ്റ്‌ലിും ലോകേഷ് കനകരാജും അടക്കം പ്രമുഖ സംവിധായകര്‍ ഇതിനകം ചിത്രത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ഗോട്ടിന്റെ ഹിന്ദി റിലീസ് നാളെ ഉണ്ടാകില്ല. തിയേറ്റര്‍ റിലീസിനും ഒടിടി പ്ലാറ്റഫോമുകളിലെ പ്രീമിയറിനും ഇടയില്‍ എട്ടു ആഴ്ചത്തെ ഇടവേള പാലിക്കണമെന്ന് നയം മൂലമാണിത്.