ഏഴുവർഷത്തെ ഇടവേളയ്ക്കുശേഷം ചലച്ചിത്ര പുരസ്‌കാരം വീണ്ടും പ്രഖ്യാപിച്ച് തമിഴ്‌നാട്. 2015 വർഷത്തെ പുരസ്‌കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2008 ൽ നിന്നുപോയ പുരസ്‌കാര പ്രഖ്യാപനം 2017 ൽ പുനഃരാരംഭിച്ചിരുന്നു. 2008 മുതൽ 2014 വരെയുള്ള പുരസ്‌കാരം 2017 ൽ പ്രഖ്യാപിച്ചെങ്കിലും 2022ലാണ് ഇവ സമ്മാനിച്ചത്.
തുടർന്നാണ് 2015 ലെ പുരസ്‌കാരം ഇപ്പോള്‍ പ്രഖ്യാപിക്കുന്നത്. ഇതിനൊപ്പം എംജിആർ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾക്കുള്ള പുരസ്‌കാരങ്ങളും സർക്കാർ പ്രഖ്യാപിച്ചു.
മികച്ച നടനുള്ള പുരസ്‌കാരം ഇരുധി സുട്രുവിലെ അഭിനയത്തിന് മാധവനും നടിക്കുള്ള പുരസ്‌കാരം 36 വയതിനിലെ അഭിനയത്തിന് ജ്യോതികയും സ്വന്തമാക്കി. തനി ഒരുവനാണ് മികച്ച ചിത്രം. ചിത്രത്തിലെ അഭിനയത്തിലൂടെ അരവിന്ദ് സ്വാമി മികച്ച വില്ലനായും ഇരുധി സുട്രുവിലൂടെ സുധകൊങ്കര മികച്ച സംവിധായകയായും തിരഞ്ഞെടുക്കപ്പെട്ടു.
പുരസ്‌കാരസമർപ്പണ ചടങ്ങ് ബുധനാഴ്ച ടി എൻ രാജരത്‌നം കലൈ അരങ്ങിൽ നടക്കും. ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി മന്ത്രി എം പി സാമിനാഥൻ പുരസ്കാരങ്ങൾ കൈമാറും.
തിങ്കളാഴ്ച വൈകിട്ടോടെയാണ് പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചത്. പ്രഖ്യാപനം നീണ്ടതില്‍ വ്യാപക ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഒന്ന് ഉറങ്ങി എണീറ്റതോടെ ടൈം ട്രാവൽ ചെയ്‌തോ, ഇത് ഏതാ വർഷം എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റുകൾ. 1967-ലാണ് തമിഴ്‌നാട്ടിൽ ആദ്യമായി ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു തുടങ്ങിയത്.
പുരസ്കാരങ്ങൾ
മികച്ച ചിത്രം: തനി ഒരുവൻ
മികച്ച രണ്ടാമത്തെ ചിത്രം: പസങ്ക 2
മികച്ച മൂന്നാമത്തെ ചിത്രം : പ്രഭ
പ്രത്യേക പുരസ്‌കാരം - ഇരുധി സുട്രു
സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള മികച്ച ചിത്രം: പ്രത്യേക സമ്മാനം - 36 വയതിനിലെ
മികച്ച നടൻ - ആർ മാധവൻ (ഇരുധി സുട്രു)
മികച്ച നടി - ജ്യോതിക (36 വയതിനിലെ)
മികച്ച നടൻ: പ്രത്യേക പുരസ്‌കാരം - ഗൗതം കാർത്തിക് (വൈ രാജ വായ്)
മികച്ച നടി: പ്രത്യേക പുരസ്‌കാരം - റിതിക സിങ് (ഇരുധി സുട്രു)
മികച്ച വില്ലൻ - അരവിന്ദ് സ്വാമി (തനി ഒരുവൻ)
മികച്ച ഹാസ്യ നടൻ - സിംഗപ്പുലി (അഞ്ചുക്ക് ഒന്ന്)
മികച്ച ഹാസ്യ നടി - ദേവദർശിനി (തിരുട്ടു കല്യാണം, 36 വയതിനിലെ)
മികച്ച സഹനടൻ - തലൈവാസൽ വിജയ് (അപൂർവ മഹാൻ)
മികച്ച സഹനടി - ഗൗതമി (പാപനാശം)
മികച്ച സംവിധായിക - സുധ കൊങ്ങര (ഇരുധി സുട്രു)
മികച്ച കഥാകൃത്ത് - മോഹൻ രാജ (തനി ഒരുവൻ)
മികച്ച സംഭാഷണ രചയിതാവ് - ആർ ശരവണൻ (കത്തുക്കുട്ടി)
മികച്ച സംഗീത സംവിധായകൻ - ജിബ്രാൻ (ഉത്തമ വില്ലൻ, പാപനാശം)
മികച്ച ഗാനരചയിതാവ് - വിവേക് (36 വയതിനിലെ)
മികച്ച പിന്നണി ഗായകൻ - ഗാന ബാല (വൈ രാജാ വായ്)
മികച്ച പിന്നണി ഗായിക - കൽപ്പന രാഘവേന്ദർ (36 വയതിനിലെ)
മികച്ച ഛായാഗ്രാഹകൻ - റാംജി (തനി ഒരുവൻ)
മികച്ച സൗണ്ട് ഡിസൈനർ - എഎൽ തുക്കാറാം, ജെ മഹേശ്വരൻ (തക്ക തക്ക)
മികച്ച എഡിറ്റർ - ഗോപി കൃഷ്ണ (തനി ഒരുവൻ)
മികച്ച കലാസംവിധായകൻ - പ്രഭാഹരൻ (പസംഗ 2)
മികച്ച സ്റ്റണ്ട് കോർഡിനേറ്റർ - ടി രമേഷ് (ഉത്തമ വില്ലൻ)
മികച്ച കൊറിയോഗ്രാഫർ - ബൃന്ദ (തനി ഒരുവൻ)
മികച്ച മേക്കപ്പ് - ശബരി ഗിരീശൻ (36 വയതിനിലെ, ഇരുധി സൂട്രു)
മികച്ച വസ്ത്രാലങ്കാരം - വാസുകി ഭാസ്‌കർ (മായ)
മികച്ച ബാലതാരം - മാസ്റ്റർ നിശേഷ്, ബേബി വൈഷ്ണവി (പസംഗ 2)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പുരുഷൻ) - ഗൗതം കുമാർ (36 വയതിനിലെ)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (സ്ത്രീ) - ആർ ഉമ മഹേശ്വരി (ഇരുധി സുട്രു)