സൗത്ത് ഇന്ത്യന്‍ സിനിമ വലിയ ബോക്‌സ് ഓഫീസ് വിജയങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വര്‍ഷമായിരുന്നു കടന്ന് പോയത്. ബോളിവുഡ് സിനിമകള്‍ തുടര്‍ച്ചയായ പരാജയങ്ങളില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ നേട്ടമുണ്ടാക്കിയതിലേറെയും തെലുങ്ക് തമിഴ് ചിത്രങ്ങളായിരുന്നു. പൊന്നിയിന്‍ സെല്‍വന്‍ , കാന്താര , വിക്രം , കെജിഎഫ് ടു അങ്ങനെ നീളുന്നു ചിത്രങ്ങളുടെ പട്ടിക. പുതുവര്‍ഷത്തിലും ഈ വിജയം തുടരാകുമെന്ന പ്രതീക്ഷയിലാണ് തമിഴ് തെലുങ്ക് സിനിമാ രംഗം
തുനിവ് ( തമിഴ്)
നേര്‍കൊണ്ട പാര്‍വെ, വലിമൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തും എച്ച് വിനോദും ഒരുമിക്കുന്ന ചിത്രമാണ് തുനിവ്. ഇന്നലെ പുറത്തിറങ്ങിയ ട്രെയിലർ തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. മാസ് ലുക്കിലുള്ള അജിത്തിന്റെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രം കാണാൻ കട്ട വെയിറ്റിങ് എന്നാണ് ആരാധകരുടെ പ്രതികരണം. ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രം പൊങ്കല്‍ റിലീസായി തീയേറ്ററുകളിലെത്തും .
വാരിസ് (തമിഴ് )
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വാരിസ് . ഇമോഷണല്‍ ഡ്രാമ ജോണറിലുള്ള ചിത്രം തുനിവിനൊപ്പം പൊങ്കല്‍ റിലീസായി തീയേറ്ററുകളിലെത്തും. രശ്മിക മന്ദാനയും ഇളയദളപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇതിനോടകം ഹിറ്റായി കഴിഞ്ഞു
വീരസിംഹ റെഡ്ഡി (തെലുങ്ക് )
ബാലകൃഷ്ണ ഡബിള്‍ റോളിലെത്തുന്ന ചിത്രം ഒരു മാസ് എന്റര്‍ടെയ്‌നറായിരിക്കുമെന്നാണ് സൂചന . ഗോപി ചന്ദാണ് സംവിധാനം . ശ്രുതി ഹാസന്‍, ദുനിയ വിജയ്, വരലക്ഷ്മി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ചിത്രം ജനുവരി 12 ന് തീയേറ്ററുകളിലെത്തും
വാള്‍ട്ടയര്‍ വീരയ്യ ( തെലുങ്ക് )
പൊളിറ്റിക്കല്‍ ത്രില്ലറായ ഗോഡ്ഫാദറിന് ശേഷം വലിയ വിജയം പ്രതീക്ഷിച്ചെത്തുന്ന ചിരജ്ഞീവിയുടെ ആക്ഷന്‍ ഡ്രാമയാണ് വാള്‍ട്ടയര്‍ വീരയ്യ. മത്സ്യത്തൊഴിലാളിയായ ഒരാള്‍ ജനനേതാവായി വളരുന്നതാണ് ചിത്രത്തിന്‌റെ പ്രമേയം. ശ്രുതി ഹാസന്‍ നായികയാകുന്ന ചിത്രം ബോബിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ജനുവരി 13 ന് തീയേറ്ററുകളിലെത്തും
ദസര ( തെലുങ്ക് )
നാനിയും കീര്‍ത്തി സുരേഷും ഒരുമിക്കുന്ന ചിത്രമാണ് ദസര. സിംഗരേണി കല്‍ക്കരി ഖനിയുടെ പശ്ചാത്തലത്തില്‍ ആക്ഷന്‍ മൂവിയാണ് ദസര. ശ്രീകാന്ത് ഒഡേലയാണ് സംവിധാനം . ചിത്രം മാര്‍ച്ച് 30 ന് തീയേറ്ററുകളിലെത്തും .
ജയിലര്‍ ( തമിഴ് )
1999 ല്‍ ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം പടയപ്പയ്ക്ക് ശേഷം രജനീകാന്തും രമ്യാ കൃഷ്ണനും ഒരുമിക്കുന്ന ചിത്രമാണ് ജയിലര്‍. നെല്‍സണ്‍ ദിലീപ് കുമാറാണ് സംവിധാനം. സ്റ്റൈല്‍മന്നന്‌റെ സ്റ്റൈല്‍ വേഷം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രം ഏപ്രില്‍ 14 ന് തീയേറ്ററുകളിലെത്തും
പൊന്നിയിന്‍ സെല്‍വന്‍ ടു
പൊന്നിയിന്‍ സെല്‍വന്‍ വണ്ണിന്‌റെ ബ്ലോക്ക് ബസ്റ്റര്‍ വിജയത്തിന് ശേഷം പോരാട്ടം തുടരാന്‍ ചോളവംശം ഈ വര്‍ഷമെത്തുമെന്ന് കഴിഞ്ഞ ദിവസമാണ് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചത് . ചിത്രം ഏപ്രില്‍ 28 ന് തീയേറ്ററുകളിലെത്തും . വിക്രം , ഐശ്വര്യ റായി , ജയം രവി, കാര്‍ത്തി, തുടങ്ങി താരസമ്പന്നമാകും രണ്ടാംഭാഗവും .
ആദിപുരുഷ് ( തെലുങ്ക് /ഹിന്ദി )
ട്രെയിലറിന് തന്നെ സാങ്കേതിക പോരായ്മയുടെ പേരില്‍ വന്‍ വിമര്‍ശനങ്ങളേറ്റു വാങ്ങേണ്ടിവന്ന ചിത്രമാണ് പ്രഭാസിന്‌റെ ആദിപുരുഷ് . ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ റിലീസ് ജൂണിലേക്ക് മാറ്റിയിട്ടുണ്ട്. സാങ്കേതിക പോരായ്മകള്‍ പരിഹരിച്ച് ചിത്രം വന്‍ വിജയമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍
സലാര്‍ (തെലുങ്ക് /ഹിന്ദി )
പ്രശാന്ത് - പ്രഭാസ്- പ്രഥ്വിരാജ് കൂട്ടുകെട്ടിന്റെ വന്‍ പ്രതീക്ഷയുള്ള ചിത്രമാണ് സലാര്‍. ചിത്രത്തിലെ പ്രഭാസിന്‌റെയും പ്രഥ്വിയുടേയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ നേരത്തെ തന്നെ വൈറലായിരുന്നു. കെജിഎഫിന്‌റെ വന്‍ വിജയത്തിന് ശേഷം പ്രശാന്ത് നീല്‍ ഒരുക്കുന്ന ചിത്രമാണ് സലാര്‍ . ചിത്രം സെപ്റ്റംബറില്‍ തീയേറ്ററുകളിലെത്തും