ENTERTAINMENT

'സ്പീക്ക് നൗ' സൂപ്പർഹിറ്റ്; യുഎസ് ടോപ്പ് 10ൽ നാലും ടെയ്‌ലർ സ്വിഫ്റ്റിന്റെ ആൽബങ്ങൾ, നേട്ടം സ്വന്തമാക്കുന്ന ആദ്യ വനിത

എന്റർടെയ്ൻമെന്റ് ഡെസ്ക്

യുഎസ് ആൽബം ചാർട്ടിലെ മികച്ച പത്ത് ​ഗാനങ്ങളിൽ നാല് ആൽബങ്ങളും സ്വന്തമാക്കിയ ആദ്യ ​വനിതയായി പോപ് ​ഗായിക ടെയ്‌ലർ സ്വിഫ്റ്റ്. ഏറ്റവും കൂടുതൽ നമ്പർ വൺ ആൽബങ്ങൾ സ്വന്തമാക്കിയ ബാർബ്ര സ്ട്രീസാൻഡിന്റെ റെക്കോർഡ് മറികടന്നിരിക്കുകയാണ് താരം. ടെയ്‌ലർ സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ ആൽബമായ 'സ്പീക്ക് നൗ' ആണ് നാല് ​ഗാനങ്ങളിൽ ഒന്നാം സ്ഥാനത്തുള്ളത്.

ബൗദ്ധിക -ഡിജിറ്റൽ വിൽപ്പനയും സ്ട്രീമിങ് കണക്കുകളും ഉൾപ്പടെ 7,16,000 യൂണിറ്റുകൾ വിറ്റുകൊണ്ടാണ് യുഎസ് ബിൽബോർഡ് 200ൽ (ആഴ്‌ചയിലെ ഏറ്റവും ജനപ്രിയ ആൽബങ്ങളെ റാങ്ക് ചെയ്യുന്ന യുഎസിലെ ഒരു റെക്കോർഡ് ചാർട്ടാണ് ബിൽബോർഡ് 200) ​ഗാനം ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. 2023ൽ ഏറ്റവുമധികം വില്പന ലഭിച്ച ആൽബമാണ് സ്പീക്ക് നൗ.

കഴിഞ്ഞ ഒക്ടോബറിൽ പുറത്തിറങ്ങിയ ടെയ്‌ലർ സ്വിഫ്റ്റിന്റെ മിഡ്‌നൈറ്റ്‌സ് എന്ന ആൽബത്തിനും മികച്ച വില്പനയാണ് ലഭിച്ചത്. മിഡ്‌നൈറ്റ്‌സ്, ലവർ, ഫോക്‌ലോര്‍ എന്നിവയാണ് ടോപ്പ് 10ലിലുള്ള ടെയ്‌ലർ സ്വിഫ്റ്റിന്റെ മറ്റ് മൂന്ന് ​ഗാനങ്ങൾ. മിഡ്‌നൈറ്റ്‌സ് അഞ്ചാംസ്ഥാനത്തും ലവർ ഏഴാം സ്ഥാനത്തും ഫോക്‌ലോര്‍ പത്താംസ്ഥാനത്തുമാണുള്ളത്.

1966ൽ ഗോയിങ് പ്ലേസ്, വിപ്പ്ഡ് ക്രീം & അദർ ഡിലൈറ്റ്സ്, സൗത്ത് ഓഫ് ദ ബോഡർ, ദ ലോൺലി ബുൾ എന്നീ ആൽബങ്ങളിലൂടെ ഹെർബ് ആൽപെർട്ട് ആണ് ആദ്യമായി ഈ നേട്ടം കൈവരിക്കുന്നത്.ഹെർബ് ആൽപെർട്ടിന് പിന്നാലെ പ്രിൻസ് എന്ന ​ഗായകനും അതുല്യനേട്ടം കൈവരിച്ചിരുന്നു. എന്നാൽ 2016ൽ അദ്ദേഹത്തിന്റെ മരണശേഷമാണ് അഞ്ച് ആൽബങ്ങൾ ടോപ്പ് 10ൽ എത്തിച്ചുകൊണ്ടുള്ള പ്രഖ്യാപനം പുറത്തുവന്നത്. ദ വെരി ബെസ്റ്റ് ഓഫ് പ്രിൻസ്, പർപ്പിൾ റെയിൻ, ദ ഹിറ്റ്സ്/ദ ബി-സൈഡ്സ്, അൾട്ടിമേറ്റ്, 1999 എന്നിവയായിരുന്നു ആൽബങ്ങൾ.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം