ENTERTAINMENT

സൗബിന് പിന്നാലെ നാഗാര്‍ജുനയും; രജനികാന്തിന്റെ 'കൂലി'യിലും താരനിര

ചുണ്ടില്‍ എരിയുന്ന സിഗരറ്റും കൈയ്യില്‍ ഒരു ഗോള്‍ഡന്‍ കളര്‍ വാച്ചും പിടിച്ച് അര്‍ദ്ധനഗ്‌നനായി ഇരിയ്ക്കുന്ന തരത്തിലായിരുന്നു സൗബിന്റെ പോസ്റ്റര്‍

വെബ് ഡെസ്ക്

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനാകുന്ന 'കൂലി'യില്‍ വന്‍ തെന്നിന്ത്യന്‍ താരനിര. ലിയോ' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷമാണ് ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമെന്ന ലേബലില്‍ ഇതേ കൂട്ടുകെട്ടില്‍ 'കൂലി' ഒരുങ്ങുന്നത്. ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുനയും പ്രധാന വേഷത്തിലെത്തുന്നു. മലയാളി താരം സൗബിന്‍ സാഹിറും സുപ്രധാന വേഷത്തില്‍ സിനിമയിലെത്തുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് നാഗാര്‍ജുനയുടെ കാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ചുണ്ടില്‍ എരിയുന്ന സിഗരറ്റും കൈയ്യില്‍ ഒരു ഗോള്‍ഡന്‍ കളര്‍ വാച്ചും പിടിച്ച് അര്‍ദ്ധനഗ്‌നനായി ഇരിയ്ക്കുന്ന തരത്തിലായിരുന്നു സൗബിന്റെ പോസ്റ്റര്‍. ചിത്രം നിമിഷ നേരം കൊണ്ട് തന്നെ ആരാധകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇതിന് പിന്നാലെ എത്തിയ നാഗാര്‍ജുനയുടെ പോസ്റ്ററും സസ്പന്‍സുകള്‍ ഒളിപ്പിച്ച് വയ്ക്കുന്നുണ്ട്. ഇതുവരും വില്ലന്‍മാരോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

ചിത്രത്തില്‍ സിമോണ്‍ എന്ന കഥാപാത്രമായാണ് നാഗാര്‍ജുന എത്തുന്നത്. ദയാല്‍ എന്നാണ് സൗബിന്റെ കഥാപാത്രത്തിന്റെ പേര്. 38 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി. സ്വര്‍ണക്കള്ളക്കടത്ത് പ്രമേയമായാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. അനിരുദ്ധ് സംഗീതം നിര്‍വഹിക്കും. രജനികാന്തിന്റെ കരിയറിലെ 171-ാമത് ചിത്രം കൂടിയാണ് കൂലി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ