ENTERTAINMENT

രജിനികാന്ത്-ലോകേഷ് ചിത്രത്തിൽ രൺവീർ സിങ്? എപ്രിൽ 22ന് ടൈറ്റിൽ ടീസർ

'തലൈവർ 171' എന്ന് താല്കികമായി പേരിട്ട ചിത്രത്തിൽ രൺവീർ സിങ് പ്രധാനവേഷത്തിൽ എത്തുമെന്ന് റിപ്പോർട്ട്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ലിയോയ്ക്കുശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന രജിനികാന്ത് ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം രൺവീർ സിങ് പ്രധാനവേഷത്തിൽ എത്തുന്നുവെന്ന് റിപ്പോർട്ട്. 'തലൈവർ 171' എന്ന് താല്കികമായി പേരിട്ട ചിത്രത്തിൽ താരം അഭിനയിക്കുന്നതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

നേരത്തെ രജിനികാന്തിന്റെ കാരക്ടറിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നു. അതേസമയം, ചിത്രത്തിൽ ഏത് റോളിലായിരിക്കും രൺവീർ എത്തുകയെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഏപ്രിൽ 22ന് ചിത്രത്തിൽ ടൈറ്റിൽ ടീസർ പുറത്തുവിടുമെന്നാണ് റിപ്പോർട്ട്.

നേരത്തെ കപിൽ ദേവിന്റെ ജീവിതകഥ പറഞ്ഞ '1983' തമിഴ്‌നാട്ടിലും ഹിറ്റായിരുന്നു. രൺവീർ സിങ്ങായിരുന്നു കപിലായി വെള്ളിത്തിരയിലെത്തിയത്. അതുപോലെ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് നായകനായ 'ലിയോ'യിൽ ബോളിവുഡ് നടൻ സഞ്ജയ് ദത്ത് പ്രധാനവേഷത്തിൽ എത്തിയിരുന്നു.

'തലൈവർ 171' പേരിട്ടിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രം സൺപിക്ചേഴ്സാണ് നിർമിക്കുന്നത്. ഇതിനുശേഷം ഒരുങ്ങുന്ന രജിനി ചിത്രം മാരിസെൽവരാജ് സംവിധാനം ചെയ്യുമെന്നാണ് റിപ്പോർട്ട്.

ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന 'വേട്ടൈയാൻ' എന്ന ചിത്രത്തിലാണ് രജിനി നിലവിൽ അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ പോലീസ് ഓഫീസറായിട്ടാണ് രജിനി എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ടീസർ നേരത്തെ പുറത്തുവിട്ടിരുന്നു.

മഞ്ജു വാര്യർ, റാണ ദഗ്ഗുബതി, ഫഹദ് ഫാസിൽ, റിതിക സിങ്, ദുഷാര വിജയൻ, ജിഎം സുന്ദർ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ