ENTERTAINMENT

'ജനാധിപത്യത്തിന്റെ ദീപവാഹകൻ' ആയി വിജയ്; ദളപതി 69 പ്രഖ്യാപിച്ചു, 2025 ഒക്ടോബറില്‍ റിലീസ്

എച്ച് വിനോദാണ് സംവിധാനം നിർവഹിക്കുന്നത്. അനിരുദ്ധാണ് സംഗീതസംവിധായകൻ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ദളപതി വിജയിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ച് കെവിഎൻ പ്രൊഡക്ഷൻസ്. ദളപതി 69 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം 2025 ഒക്ടോബറില്‍ തിയേറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപനം. ജനാധിപത്യത്തിന്റെ ദീപവാഹകൻ എന്ന ടാഗ്‌ലൈനാണ് പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത്.

എച്ച് വിനോദാണ് സംവിധാനം നിർവഹിക്കുന്നത്. അനിരുദ്ധാണ് സംഗീതസംവിധായകൻ.

ഇന്നലെയായിരുന്നു കെവിഎൻ പ്രൊഡക്ഷൻസ് ദളപതി 69 പ്രഖ്യാപന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. അവസാനമായി ഒരിക്കല്‍ക്കൂടി എന്ന ടാഗോടുകൂടിയുള്ള വൈകാരിക വീഡിയോയായിലൂടെയായിരുന്നു പ്രഖ്യാപനം വന്നത്. വിജയ് സിനിമജീവിതം അവസാനിപ്പിക്കുന്നതിനോടുള്ള ആരാധകരുടേയും സിനിമ മേഖലയില്‍ ജോലി ചെയ്യുന്നവരുടേയും അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു വീഡിയോ.

അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം തന്നെ വൈറലാണ്. യൂട്യൂബില്‍ മാത്രം 16 ലക്ഷം കാഴ്ചക്കാരാണ് വീഡിയോയ്ക്ക് ലഭിച്ചത്.

വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ടൈമാണ് (ഗോട്ട്) ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ വിജയ് ചിത്രം. വിജയ്ക്കു പുറമെ പ്രഭുദേവ, പ്രശാന്ത്, സ്നേഹ, ജയറാം തുടങ്ങിയ വലിയ താരനിരതന്നെ ചിത്രത്തിലുണ്ടായിരുന്നു. സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും ബോക്‌സ്ഓഫീസില്‍ വൻകുതിപ്പാണ് ചിത്രം നടത്തുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ