ENTERTAINMENT

പ്രശ്‌നങ്ങൾ അവസാനിച്ചു?; അച്ഛനും അമ്മയ്ക്കുമൊപ്പം ദളപതി വിജയ്, പുതിയ ചിത്രം വൈറലാവുന്നു

എന്റർടെയ്ൻമെന്റ് ഡെസ്ക്

വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം ഉയർന്ന ചോദ്യങ്ങളിൽ ഒന്നായിരുന്നു വിജയുടെ അച്ഛൻ എസ് എ ചന്ദ്രശേഖർ പാർട്ടിയിൽ ഉണ്ടാവുമോ ഇല്ലയോ എന്ന്. മുമ്പ് പാർട്ടിയുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ അച്ഛനും മകനും പിണങ്ങിയിരുന്നു.

എന്നാൽ തർക്കങ്ങൾ എല്ലാം പരിഹരിച്ച് അച്ഛനും മകനും ഒന്നായെന്നാണ് ആരാധകർ പറയുന്നത്. ഇതിന് തെളിവായി കഴിഞ്ഞ ദിവസം അച്ഛനും അമ്മയ്ക്കുമൊപ്പം വിജയ് നിൽക്കുന്ന ചിത്രം പുറത്തുവരികയും ചെയ്തു.

എസ് എ ചന്ദ്രശേഖർ തന്നെയാണ് മകനൊപ്പമുള്ള ചിത്രം ഇന്ന് എന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നേരത്തെ അച്ഛനുമായി വിജയ്ക്കുള്ള അസ്വാരസ്യം പരസ്യമായി പുറത്തുവന്നിരുന്നു. വിജയ്‍യുടെ അനുവാദം ഇല്ലാതെ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള എസ് എ ചന്ദ്രശേഖറിന്റെ നീക്കമായിരുന്നു വിവാദമായത്.

വിജയ് മക്കൾ ഇയക്കം എന്ന പേരിൽ പാർട്ടി രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ തിരഞ്ഞെടുപ്പ് കമ്മീഷന് വിജയുടെ അച്ഛൻ നൽകിയിരുന്നു. എന്നാൽ തനിക്ക് ഈ രാഷ്ട്രീയ പാർട്ടിയുമായി യാതൊരു ബന്ധവുമില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് വിജയ് രംഗത്തെത്തുകയായിരുന്നു.

എന്റെ പേരോ ചിത്രമോ എന്റെ ഓൾ ഇന്ത്യ വിജയ് മക്കൾ ഇയക്കം സംഘടനയുടെ പേരോ, ബന്ധപ്പെട്ട ഏതെങ്കിലുമോ രാഷ്ട്രീയ കാര്യത്തിനുവേണ്ടി ഉപയോഗിച്ചാൽ ബന്ധപ്പെട്ടവർക്കെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്നും വിജയ് പറഞ്ഞു. ഇതോടെ പാർട്ടി രൂപീകരിക്കാനുള്ള തീരുമാനത്തിൽ നിന്ന് എസ് എ ചന്ദ്രശേഖർ പിന്മാറി. സംഘടനയിൽ എസ് എ ചന്ദ്രശേഖറിനെ അനുകൂലിച്ച് പാർട്ടി രൂപീകരണത്തിന് പിന്തുണച്ചിരുന്ന ചില പ്രവർത്തകരെ സംഘടനയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ അച്ഛനും മകനും തമ്മിൽ സംസാരിക്കാറില്ലെന്ന് ചിലമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ അഭ്യൂഹങ്ങൾക്കാണ് പുതിയ കുടുംബചിത്രം അറുതി വരുത്തിയിരിക്കുന്നത്.

അതേസമയം വിജയ് നായകനാവുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ഫാന്റസി ചിത്രമായ 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്ന ചിത്രമാണ് പുതുതായി എത്തുന്നത്.

ചിത്രം സെപ്തംബർ 5 ന് പ്രദർശനത്തിന് എത്തും. ഒരു ചിത്രം കൂടി കഴിഞ്ഞാൽ താൻ സിനിമയിൽ അഭിനയിക്കുന്നത് നിർത്തുമെന്നും പൂർണമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും