ചിത്രത്തിന്റെ പൂജാ ചടങ്ങ് 
ENTERTAINMENT

തരുണ്‍ ഭാസ്‌ക്കര്‍ ധാസ്യം, വിജി സൈന്‍മ കൂട്ടുകെട്ടില്‍ പാന്‍-ഇന്ത്യ ചിത്രം 'കീട കോള'

വെബ് ഡെസ്ക്

ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി യുവ സംവിധായകൻ തരുൺ ഭാസ്‌ക്കർ ധാസ്യം. യുവാക്കൾക്ക് ആവേശം പകരുന്ന സിനിമകളിലൂടെ പ്രേക്ഷക കയ്യടി നേടിയ സംവിധായകന്‍ ഇത്തവണ പ്രേക്ഷകരിലേക്ക് 'കീട കോള' എന്ന ക്രൈം കോമഡി ചിത്രവുമായാണ് എത്തുന്നത്. പെല്ലിചൂപ്പുലു, ഈ നാഗറാണിക്കി എമൈന്ദി എന്നീ വമ്പന്‍ വിജയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തെലുങ്കിലെ യുവ സംവിധായകനാണ് തരുണ്‍ ഭാസ്‌ക്കര്‍ ധാസ്യം.

വി ജി സൈന്‍മയുടെ ബാനറില്‍ പ്രൊഡക്ഷന്‍ നമ്പര്‍ 1 ആയി പുറത്തിറങ്ങുന്ന ഈ ചിത്രത്തിന്റെ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. നിര്‍മ്മാതാവ് സുരേഷ് ബാബു, നായകാനായ സിദ്ധാര്‍ത്ഥിന് പുറമെ, തേജ സജ്ജ, നന്ദു തുടങ്ങി നിരവധി യുവ സംവിധായകരും പ്രൗഢഗംഭീരമായ ലോഞ്ചിംഗ് ചടങ്ങില്‍ പങ്കെടുക്കുകയും സിനിമാ യൂണിറ്റിന് ആശംസകള്‍ അറിയിക്കുകയും ചെയ്തു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.

സിദ്ധാര്‍ത്ഥ്,വിജി സൈന്‍മ, തരുണ്‍ ഭാസ്‌ക്കര്‍ ധാസ്യം

ശ്രീപദ് നന്ദിരാജ്, സായ്കൃഷ്ണ ഗഡ്വാള്‍, ഉപേന്ദ്ര വര്‍മ്മ, വിവേക് സുധാംശു, കൗശിക് നന്ദൂരി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം 2023ല്‍ പാന്‍ഇന്ത്യ റിലീസ് ചെയ്യും. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും കൂടുതല്‍ വിവരങ്ങള്‍ വൈകാതെ തന്നെ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

തരുണ്‍ ഭാസ്‌ക്കര്‍ ധാസ്യം തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?