ENTERTAINMENT

ഗ്രാമി പുരസ്കാര പ്രഖ്യാപനം നാളെ

ലോസ് ഏഞ്ചല്‍സിലെ അരീനയിലാണ് പരിപാടി നടക്കുക

വെബ് ഡെസ്ക്

65ാമത് ഗ്രാമി പുരസ്‌കാര ചടങ്ങ് നാളെ നടക്കും. ലോസ് ഏഞ്ചല്‍സിലെ അരീനയിലാണ് പരിപാടി നടക്കുക. ഹാസ്യ നടനും ദ ഡെയ്‌ലി ഷോയുടെ മുന്‍ അവതാരകനുമായ ട്രെവര്‍ നോഹയാണ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഗ്രാമി ചടങ്ങിന് ആതിഥേയനാവുക. ഹാരി സ്റ്റൈല്‍സ്, ബാഡ് ബണ്ണി, മേരി ജെ ബ്ലിജ്, ബ്രാണ്ടി കാര്‍ലൈല്‍, ലൂക്ക് കോംബ്സ്, സ്റ്റീവ് ലാസി, ലിസോ, കിം പെട്രാസ്, സാം സ്മിത്ത് എന്നിവരും പുരസ്‌കാര നിശയില്‍ പങ്കെടുക്കുമെന്നാണ് നിഗമനം. ഇന്ത്യന്‍ സമയം രാവിലെ 6.30 മുതല്‍ 10 വരെയാണ് പുരസ്‌കാര പ്രഖ്യാപന ചടങ്ങ്.

2021 ഒക്ടോബർ മുതല്‍ 2022 സെപ്റ്റംബര്‍ വരെയുള്ള പാട്ടുകള്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കുന്നത്

സംഗീത ലോകത്തെ ഓസ്‌കാര്‍ എന്നാണ് ഗ്രാമി പുരസ്‌കാരം അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും മികച്ച സംഗീത സദസ്സ് കൂടിയാണ് ഗ്രാമി. 2021 ഒക്ടോബർ മുതല്‍ 2022 സെപ്റ്റംബര്‍ വരെയുള്ള പാട്ടുകളാണ് ഇത്തവണ പുരസ്കാരത്തിന് പരിഗണിക്കുന്നത്. ബിയോണ്‍സേ, ടെയ്ലര്‍ സ്വിഫ്റ്റ്, കെന്‍ഡ്രിക് ലാമര്‍, അഡെലേ എന്നിവര്‍ക്കാണ് പ്രധാന വിഭാഗങ്ങളില്‍ നാമനിര്‍ദേശം ലഭിച്ചിരിക്കുന്നത്.

മികച്ച റെക്കോര്‍ഡിങ്ങുകള്‍, മികച്ച സംഗീത സംവിധാനം, ഗായകര്‍ എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. ജനപ്രിയ ബ്രാൻഡായ ബിടിഎസിന് വിവിധ വിഭാഗങ്ങളിലായി പല നോമിനേഷനുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ബിടിഎസിന് അവാര്‍ഡ് ലഭിക്കുമോ എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കഴിഞ്ഞ തവണ നോമിനേഷിനില്‍ ഉള്‍പ്പെട്ടെങ്കിലും പുരസ്നേകാരം നേടാന്‍ സാധിച്ചിരുന്നില്ല.

ബിയോണ്‍സേ ഉള്‍പ്പെടെയുള്ള സംഗീതത്തിലെ പ്രമുഖരായ നിരവധി പേരുകള്‍ മികച്ച ബഹുമതികള്‍ക്കായി മത്സര രംഗത്തുണ്ട്

ബിയോണ്‍സേ ഉള്‍പ്പെടെയുള്ള സംഗീതത്തിലെ പ്രമുഖരായ നിരവധി പേരുകള്‍ മത്സരരംഗത്തുണ്ട് . ഹാരി സ്‌റ്റൈല്‍സ്, മേരി ജെ ബ്ലിജ്, കെന്‍ഡ്രിക് ലാമര്‍, എബിബിഎ, ലിസോ എന്നിവരെല്ലാം ഈ വര്‍ഷത്തെ ആല്‍ബത്തിനുള്ള നോമിനികളില്‍ ഉള്‍പ്പെടുന്നുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ