ENTERTAINMENT

പരമശിവനായി അക്ഷയ് കുമാർ; ഓ മൈ ഗോഡ് 2 ന്റെ ടീസർ പുറത്ത്

2012 ലാണ് ഓ മൈ ഗോഡിന്റെ ആദ്യ ഭാഗമെത്തിയത്.

എന്റർടെയ്ൻമെന്റ് ഡെസ്ക്

അക്ഷയ് കുമാർ, പങ്കജ് ത്രിപാഠി, യാമി ഗൗതം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഓ മൈ ഗോഡ് 2 ന്റെ ടീസർ പുറത്തിറങ്ങി. ആദ്യഭാഗത്തിൽ കൃഷ്ണനായി എത്തിയ അക്ഷയ് കുമാർ രണ്ടാം ഭാഗത്തിൽ ശിവന്റെ അവതാരമായാണെത്തുന്നത്. 2012 ലാണ് ഓ മൈ ഗോഡിന്റെ ആദ്യ ഭാഗമെത്തിയത്.

അമിത് റായിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. അരുൺ ശുക്ല ആയിരുന്നു ആദ്യ ഭാഗമൊരുക്കിയത്.

അരുൺ ഗോവിൽ, ഗോവിന്ദ് നാംദേവ് എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രം ഓഗസ്റ്റ് 11ന് തിയറ്ററുകളിലെത്തും. ആദ്യ ഭാഗത്തിൽ സാധുവിന്റെ വേഷത്തിൽ എത്തിയ ഗോവിന്ദ് നാം ദേവും രണ്ടാംഭാഗത്തിലുണ്ട്. സണ്ണി ഡിയോൾ നായകനായ ഗദർ 2 വിനൊപ്പമായിരിക്കും ഓ മൈ ഗോഡ് 2 ബോക്സ് ഓഫീസിൽ മത്സരിക്കുക.

രാമാനന്ദ് സാഗറിന്റെ രാമായണം ടി വി സീരിയയിൽ രാമനായെത്തിയ അരുൺ ഗോവിലും ഓ മൈ ഗോഡ് ന്റെ രണ്ടാം ഭാഗത്തിലുണ്ട്. ഓ മൈ ഗോഡ് 2 വിലെ അക്ഷയ് കുമാറിന്റെ ശിവ അവതാരത്തിന് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ അക്ഷയ് കുമാർ പറഞ്ഞ വാക്കുകളും ചർച്ചയാകുകയാണ്. ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. ഇന്ത്യക്കാരനായിരിക്കുന്നതിൽ മാത്രമാണ് വിശ്വസിക്കുന്നത്. പാഴ്‌സിയോ ഹിന്ദുവോ മുസ്ലീമോ എന്നല്ല ഇന്ത്യക്കാരനായിരിക്കുക എന്നതാണ് ആശയം. ഞങ്ങൾ മതത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയിട്ടില്ല 2021 ൽ പുറത്തിറങ്ങിയ സൂര്യവംശി‍ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ നടൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ