ENTERTAINMENT

കിങ് ഓഫ് കൊത്തയിൽ ദുൽഖറിനൊപ്പം ആരൊക്കെ ? മോഷൻ പോസ്റ്റർ പുറത്ത്

മലയാളത്തിന് ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധായകൻ.

എന്റർടെയ്ൻമെന്റ് ഡെസ്ക്

ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രം കിങ് ഓഫ് കൊത്തയുടെ മോഷൻ പോസ്റ്റർ പുറത്തു വിട്ട് അണിയറപ്രവർത്തകർ. ആരാധകരും പ്രേക്ഷകരും ഒന്നടങ്കം കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാൻ ചിത്രമാണ് കിങ് ഓഫ് കൊത്ത. ദുല്‍ഖറിന് പുറമെ, കിംഗ് ഓഫ് കൊത്തയിലെ മറ്റ് കഥാപാത്രങ്ങളെയെല്ലാം ഉള്‍ക്കൊള്ളിച്ചാണ് മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

കുറുപ്പ് എന്ന സിനിമയ്ക്ക് ശേഷം ദുല്‍ഖര്‍ നായകനാകുന്ന മലയാള ചിത്രമാണ് കിങ് ഓഫ് കൊത്ത. മലയാളത്തിന് ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ ടീസര്‍ ഈ മാസം 28ന് ആറ് മണിക്ക് റിലീസ് ചെയ്യും. ഓണത്തിന് തിയറ്ററുകളെ പൂരപ്പറമ്പാക്കാൻ ലക്ഷ്യമിട്ടാണ് കിങ് ഓഫ് കൊത്തയുടെ വരവ്. രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുന്ന കിംഗ് ഓഫ് കൊ‌ത്തയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രനാണ്.

ഷബീര്‍, പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, വട ചെന്നൈ താരം ശരണ്‍, അനിഖ സുരേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിന് ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടന രംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമിക്കുന്ന കിങ് ഓഫ് കൊത്ത മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നട തുടങ്ങി അഞ്ചു ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. നിമീഷ് രവി ആണ് ഛായാഗ്രഹണം. എഡിറ്റര്‍: ശ്യാം ശശിധരന്‍.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ