ENTERTAINMENT

ഓസ്കറിൽ തിളങ്ങി ഇന്ത്യ ; ദ എലഫന്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രം

എന്റർടെയ്ൻമെന്റ് ഡെസ്ക്

95- മത് ഓസ്കർ പുരസ്കാരവേദിയിൽ തിളങ്ങി ഇന്ത്യ. കാർത്തികി ഗോൺസാൽവസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ദ എലഫന്റ് വിസ്പറേഴ്സിന്, മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിലാണ് പുരസ്കാരം. അനാഥനായ ഒരു ആനക്കുട്ടിയുമായുള്ള ദമ്പതികളുടെ ആത്മബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. കാർത്തികി ഗോൺസാൽവസിന്റെ സംവിധാനത്തിലൊരുങ്ങിയ ആദ്യ ചിത്രമാണിത്. 2022 ഡിസംബർ 8ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസായത്.

നീണ്ട അഞ്ചു വർഷം കാട്ടുനായ്ക്കർ ഗോത്രത്തിൽപ്പെട്ട ഒരു കുടുംബത്തെ പിന്തുടർന്ന് പഠിച്ച ശേഷമാണ് കാർത്തികി ഡോക്യൂമെന്ററി ചിട്ടപ്പെടുത്തിയത്. ആ കുടുംബത്തിന്റെ ഭാഗമായിരുന്നു രഘു എന്ന ആന. കാർത്തികി ആദ്യമായി കാണുമ്പോൾ രഘുവിന് മൂന്ന് മാസം മാത്രമാണ് പ്രായം. തമിഴ്നാട്ടിലെ മുതുമലൈ ദേശീയ ഉദ്യാനത്തിലാണ് ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്. ഗോത്ര വർഗക്കാരും പ്രകൃതിയുമായുള്ള ബന്ധവും ചിത്രത്തിൽ പ്രധാന വിഷയമാകുന്നു. ഗുനീത് മോംഗയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

അമേരിക്കയിലെ ഡോക്യുമെന്ററികൾക്കായുള്ള ചലച്ചിത്ര മേളയായ DOC NYC യിലായിരുന്നു ചിത്രത്തിന്റെ വേൾഡ് പ്രീമിയർ.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?