ENTERTAINMENT

എൽസിയുവിൽ നിന്ന് ഇനി 'ലിയോ'; ത്രസിപ്പിച്ച് ദളപതി 67 പ്രൊമോ

വെബ് ഡെസ്ക്

കാത്തിരിപ്പിന് വിരാമം, വിജയ്-ലോകേഷ് കൂട്ടുകെട്ടിന്റെ ദളപതി 67 ന്റെ പേര് പ്രഖ്യാപിച്ച് പ്രൊമോ വീഡിയോ എത്തി. ലിയോ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ബ്ലഡി സ്വീറ്റ് എന്ന ടാഗ് ലൈനോടെയാണ് എത്തിയത് .ടാഗ് ലൈൻ പോലെ തന്നെ രണ്ട് ഷെയ്ഡ്സിലുള്ള കഥാപാത്രങ്ങളെയും കാണാം. എന്നാൽ ഒരേ കഥാപാത്രത്തിന്റെ രണ്ട് ഷേയ്ഡ്സാണോ ഇരട്ട വേഷത്തിലാണോ വിജയ് എന്ന് വ്യക്തമല്ല. എന്നാൽ കൈതിക്കും വിക്രത്തിനും പിന്നാലെ എൽസിയുവിൽ നിന്നാണ് ലിയോയുമെത്തുന്നത് എന്ന് ഏറെക്കുറെ ഉറപ്പായി.

കഴിഞ്ഞ നാല് ദിവസം കൊണ്ടാണ് ചിത്രത്തിന്റെ മുഴുവൻ അപ്ഡേറ്റുകളും പുറത്തുവിട്ടത്. വിജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ലോകേഷാണ് ഔദ്യോഗിക പ്രഖ്യാപനം ആദ്യം തുടങ്ങിയത്.

പിന്നാലെ താരങ്ങളെ ഓരോന്നായി പ്രഖ്യാപിച്ചു. തൃഷയാണ് നായിക. പതിനാല് വർഷത്തിന് ശേഷം ദളപതിയും തൃഷയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ബോളിവുഡ് താരം സഞ്ജയ് ദത്ത്, തെന്നിന്ത്യൻ താരം പ്രിയ ആനന്ദ്, കൊറിയോഗ്രാഫർ സാന്റി മാസ്റ്റർ, സംവിധായകൻ മിസ്കിൻ, മൻസൂർ അലി ഖാൻ, മലയാളി താരം മാത്യു തോമസ്, ഗൗതം വാസുദേവ് മേനോൻ, അർജുൻ സർജ എന്നിവരാണുള്ളത്. ചിത്രത്തിന്റെ മ്യൂസിക് പകർപ്പ് അവകാശം 16 കോടിക്കാണ് വിറ്റുപോയത്. നെറ്റ്ഫ്ലിക്സിനാണ് ഒടിടി അവകാശം. സൺടിവിയാണ് സാറ്റലൈറ്റ് പാട്ണർ

ഇതിനിടെ കശ്മീരിലേക്ക് ഷൂട്ടിങ്ങിനായി പുറപ്പെടുന്ന താരങ്ങളുടെ വീഡിയോയും നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ പുറത്തുവിട്ടു

അനിരുദ്ധാണ് സംഗീത സംവിധായകൻ. ഒക്ടോബർ പത്തൊമ്പതിന് ചിത്രം തീയേറ്ററുകളിലെത്തും.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും