കാതല്‍ 
ENTERTAINMENT

നിറചിരിയോടെ ജ്യോതികയും മമ്മൂട്ടിയും; 'കാതല്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മമ്മൂട്ടിയും ജിയോ ബേബിയും സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്

വെബ് ഡെസ്ക്

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം 'കാതലി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ചിത്രം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലൂടെ ശ്രദ്ധേയനായ ജിയോ ബേബിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്റർ മമ്മൂട്ടി തന്നെയാണ് സാമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഒരു പതിറ്റാണ്ടിനുശേഷം തമിഴ്‌ നടി ജ്യോതിക വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും മമ്മൂട്ടി - ജിയോ ബേബി ചിത്രത്തിനുണ്ട്.

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഫ്രീഡം ഫൈറ്റ്, ശ്രീധന്യ കാറ്ററിംഗ് സർവീസ് എന്നീ ചിത്രങ്ങൾക്ക് പിന്നാലെയാണ് ജിയോ ബേബി മമ്മൂട്ടി ചിത്രവുമായി എത്തുന്നത്

റോഷാക്കിന് ശേഷം, മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം, ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഫ്രീഡം ഫൈറ്റ്, ശ്രീധന്യ കാറ്ററിംഗ് സർവീസ് എന്നീ ചിത്രങ്ങൾക്ക് പിന്നാലെയാണ് ജിയോ ബേബി മമ്മൂട്ടി ചിത്രവുമായി എത്തുന്നത്. പോൾസൺ സ്കറിയയും ആദർശ് സുകുമാരനും ചേർന്നാണ് തിരക്കഥ. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ തുടങ്ങിയവർ മറ്റു വേഷങ്ങളിൽ അഭിനയിക്കുന്നത്. ഒക്ടോബർ 20ന് കൊച്ചിയിലാണ് ചിത്രീകരണം ആരംഭിച്ചത്.

ജിയോ ബേബിയുടെ മുൻ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച സാലു കെ തോമസാണ് കാതലിലും ഛായാഗ്രഹണം നിർവഹിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ നിർമാണത്തിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് കാതൽ. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം എന്നീ ചിത്രങ്ങളാണ് മമ്മൂട്ടി കമ്പനി ഇതിനുമുന്‍പ് നിര്‍മിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ