ENTERTAINMENT

ഹിന്ദു വിശ്വാസങ്ങളെ പ്രത്യേകം വിമര്‍ശിച്ചിട്ടില്ല, ശബരിമല വിഷയം ഇല്ലായിരുന്നുവെങ്കിൽ 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' കൂടുതൽ മികച്ചതാകുമായിരുന്നു: ജിയോ ബേബി

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ കാണിച്ചതുപോലെ തന്നെയാണ് കേരളത്തിലെ ഭൂരിഭാഗം അടുക്കളയും എന്നും ജിയോ ബേബി

എന്റർടെയ്ൻമെന്റ് ഡെസ്ക്

ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഭാഗങ്ങളിൽ ഉൾപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഒരു മികച്ച ചിത്രമാകുമായിരുന്നുവെന്ന് സംവിധായകൻ ജിയോ ബേബി. ചിത്രത്തിൽ മുന്നോട്ട് വെച്ച പ്രധാന ആശയം പുരുഷ മേധാവിത്വത്തിന് കീഴിൽ ഉണ്ടാകുന്ന അടിച്ചമർത്തൽ ആയിരുന്നു. ശബരിമല വിഷയം ഉൾപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ ചിത്രത്തിന് കൂടുതൽ സ്വീകാര്യത ലഭിച്ചേനെ എന്നും ജിയോ ബേബി ചൂണ്ടിക്കാട്ടി.

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു ജിയോ ബേബി." ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സിനിമയുടെ തിരക്കഥ എഴുതിക്കൊണ്ടിരിക്കെ, എനിക്ക് ക്രിയേറ്റീവ് ബ്ലോക്ക് ഉണ്ടായി. കഥ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വന്നു. അത്കൊണ്ട് ശബരിമല ഞാൻ ഒരു ആംഗിൾ ആയി എടുത്തു. ശബരിമല വിഷയം ഉൾപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഒരു മികച്ച ചിത്രമാകുമായിരുന്നു എന്നെനിക്ക് തോന്നുന്നു. പക്ഷെ അതില്ലാതെ കഥ എങ്ങനെ കൊണ്ടുപോകുമെന്ന് എനിക്കറിയില്ലായിരുന്നു. ആ സമയത്താണ് ശബരിമല വിവാദം വരുന്നത്. ആ വിഷയം അപ്പോൾ പ്രസക്തമായിരുന്നു. സുപ്രീം കോടതിയുടെ തീരുമാനം വലിയ സംവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഒടുവിൽ ചിത്രത്തിന് ലഭിച്ച സ്വീകാര്യതയും വിമർശനങ്ങളും വിഷയത്തിന്റെ ആഘാതം കാണിക്കുന്നു," ജിയോ ബേബി വ്യക്തമാക്കി.

ചിത്രത്തിൽ ഹിന്ദു സംസ്കാരത്തെയോ ഹിന്ദു മതത്തെയോ വിമർശിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. "ക്രിസ്ത്യൻ, മുസ്ലിം തുടങ്ങി വിവിധ കുടുംബ പശ്ചാത്തലങ്ങൾ ഞങ്ങൾ പരിശോധിച്ചിരുന്നു. ഒടുവിൽ വിപുലമായ ഗവേഷണത്തിനും മൂന്ന് വർഷം നീണ്ട പ്ലാനിങ്ങിനും, സ്ത്രീ എഴുത്തുകാരുടെ എഴുത്തുകൾ വിശകലനം ചെയ്തതിനും ശേഷം, ചിത്രം ഇന്ത്യയിലെ വ്യാപകമായ പുരുഷാധിപത്യ വ്യവസ്ഥയെന്ന വിശാലമായ പശ്ചാത്തലത്തിൽ ചിത്രം ഒരുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ചിത്രത്തിൽ ഹിന്ദു സംസ്കാരത്തെയോ ഹിന്ദു മതത്തെയോ വിമർശിക്കാൻ ഞാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. വിമർശനങ്ങളെ ഞാൻ മനസിലാക്കുന്നു. പക്ഷെ എന്റെ ശ്രദ്ധ പുരുഷ മേധാവിത്വത്തിന് കിഴിൽ ഉണ്ടാകുന്ന അടിച്ചമർത്തൽ എന്ന കുറച്ചുകൂടി വിശാലമായ വിഷയത്തിലാണ്," അദ്ദേഹം പറഞ്ഞു.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ കാണിച്ചതുപോലെ തന്നെയാണ് കേരളത്തിലെ ഭൂരിഭാഗം അടുക്കളയും എന്നും ജിയോ ബേബി അഭിമുഖത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ ചിത്രത്തിന് ശേഷം പല വിമർശനങ്ങളും ഉയർന്നിരുന്നുവെന്നും, എന്നാൽ തന്റെ ഗവേഷണം കൃത്യമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ