ENTERTAINMENT

തനിക്കെതിരായ പീഡനപരാതി അടിസ്ഥാനരഹിതം; സത്യം തെളിയിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് നിവിന്‍ പോളി

ഇത്തരം വ്യാജ പരാതികള്‍ക്കു പിന്നിലുള്ളവരെ വെളിച്ചെത്തുകൊണ്ടു വരുമെന്നും സംഭവം നിയമപരമായി നേരിടുമെന്നും നിവിന്‍

വെബ് ഡെസ്ക്

തനിക്കെതിരേ ഉയര്‍ന്ന പീഡനപരാതിയില്‍ പ്രതികരണവുമായി നടന്‍ നിവിന്‍ പോളി. പീഡിപ്പിച്ചെന്നുള്ള യുവതിയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. ഈ വിഷയത്തില്‍ സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകും. ഇത്തരം വ്യാജ പരാതികള്‍ക്കു പിന്നിലുള്ളവരെ വെളിച്ചെത്തുകൊണ്ടു വരുമെന്നും സംഭവം നിയമപരമായി നേരിടുമെന്നും നിവിന്‍ സോഷ്യല്‍മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി.

എറണാകുളം ഊന്നുകല്‍ പോലീസാണ് യുവതിയുടെ പരാതിയില്‍ നിവിന്‍ പോളിയടക്കമുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു ദുബായിലെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. ഈ കേസും പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും.കഴിഞ്ഞവര്‍ഷം നവംബര്‍ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം. സംഭവത്തില്‍ കേസില്‍ ആറു പ്രതികളുണ്ട്. നിവിന്‍ കേസില്‍ ആറാം പ്രതിയാണ്.

നേര്യമംഗലം സ്വദേശിനിയാണ് പരാതിക്കാരി. ദുബായില്‍ മറ്റൊരു ജോലി ആവശ്യത്തിന് ദുബായില്‍ എത്തിയപ്പോഴാണ് സംഭവം. മറ്റൊരു വനിത സുഹൃത്താണ് നിവിന്റെ മുന്നിലെത്തിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിക്കാരിയുടെ വനിത സുഹൃത്തും മറ്റു നാലു പേരും കേസില്‍ പ്രതികളാണ്. വനിത സുഹൃത്തായ ശ്രേയയാണ് പരാതിക്കാരിയെ നിവിന്റെ മുന്നിലെത്തിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ശ്രേയയാണ് കേസിലെ ഒന്നാംപ്രതി. നിര്‍മാതാവ് സുനില്‍ എ കെയാണ് രണ്ടാം പ്രതി. ഇതുകൂടാതെ, മറ്റു രണ്ടു പേരും കേസില്‍ പ്രതികളാണ്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം