ENTERTAINMENT

ബസ്തർ പറയുക മാവോയിസ്റ്റ് ചരിത്രമോ? കേരള സ്റ്റോറിക്ക് പിന്നാലെ പുതിയ ചിത്രം പ്രഖ്യാപിച്ച് സുദീപ്‌തോ സെന്‍

അടുത്ത വര്‍ഷം ഏപ്രില്‍ 5 നാണ് ചിത്രം റിലീസ് ചെയ്യുക

എന്റർടെയ്ൻമെന്റ് ഡെസ്ക്

'ദ കേരള സ്റ്റോറി'ക്ക് പിന്നാലെ പുതിയ ചിത്രം പ്രഖ്യാപിച്ച് സുദീപ്തോ സെന്‍. ബസ്തർ എന്ന് പേരിട്ടിരിക്കുന്ന ചിത്രവും പുതിയ ചിത്രവും യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് സംവിധായകൻ സുദീപ്തോ സെന്നും നിര്‍മാതാവ് വിപുല്‍ ഷായും പറയുന്നു. പ്രൊഡക്ഷന്‍ കമ്പനിയായ സണ്‍ഷൈന്‍ പിക്ചേഴ്സ് ട്വിറ്റര്‍ പേജിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത് . അടുത്ത വര്‍ഷം ഏപ്രില്‍ 5 ന് ചിത്രം തീയേറ്ററുകളിലെത്തും

രാജ്യത്തെ പിടിച്ച് കുലുക്കുന്ന മറഞ്ഞിരിക്കുന്ന സത്യമെന്ന വാചകവും പോസ്റ്ററിനൊപ്പമുണ്ട്

എല്ലാവരെയും നിശബ്ദരാക്കുന്ന മറ്റൊരു യഥാര്‍ത്ഥ സംഭവത്തിന് സാക്ഷ്യം വഹിക്കാന്‍ തയ്യാറായിക്കോളൂ എന്ന അടിക്കുറിപ്പോടെയാണ് സണ്‍ഷൈന്‍ പിക്ചേഴ്സ് ട്വീറ്റ് ചെയ്തത്. വനത്തിനുള്ളിലുള്ള ഒരു ചുവന്ന കൊടിയും റൈഫിളുമാണ് പുതിയ ചിത്രത്തിന്റെ പോസ്റ്ററിലുള്ളത്. രാജ്യത്തെ പിടിച്ച് കുലുക്കുന്ന മറഞ്ഞിരിക്കുന്ന സത്യമെന്ന വാചകവും പോസ്റ്ററിനൊപ്പമുണ്ട്. മാവോയിസ്റ്റ് പശ്ചാത്തലത്തെ സൂചിപ്പിക്കുന്നതാണ് പോസ്റ്റർ

ഇന്ത്യയുടെ അമ്പതുവർഷത്തെ മാവോയിസ്റ്റ് ചരിത്രത്തെ അടിസ്ഥാനമാക്കിയാകും സിനിമ ഒരുക്കുകയെന്ന് നേരത്തെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ സുദീപ്തോ സെൻ പറഞ്ഞിരുന്നു

സുദീപ്‌തോ സെന്നിന്റെ മെയ് 5 ന് പുറത്തിറങ്ങിയ ദ കേരള സ്റ്റോറി രാജ്യത്ത് വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു. കേരളത്തിലെ സ്ത്രീകള്‍ എങ്ങനെ മുസ്ലീം സമുദായത്തിലേക്ക് മതം മാറുന്നുവെന്നും അവര്‍ക്ക് പിന്നീട് എന്ത് സംഭവിക്കുന്നു എന്നതുമായിരുന്നു സിനിമയിലെ പ്രമേയം.

പ്രധാനമായും രാഷ്ട്രീയ വിവാദത്തിനാണ് സിനിമ കാരണമായത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സിനിമയ്ക്ക് നികുതി വരെ ഒഴിവാക്കി കൊടുക്കുന്ന സാഹചര്യങ്ങള്‍ വരെയുണ്ടായി. സിനിമാ മേഖലയുള്ളവരും സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ