ഇറാനിലെ രാഷ്ട്രീയ സാമൂഹിക പരിതസ്ഥിതികളെ ഒരുരീതിയിലും അലോസരപ്പെടുത്താത്ത സംവിധായകൻ , ദൃശ്യഭംഗിയും കാവ്യാത്മകതയുമാണ് മെഹ്ദി ഗസൻഫാരി ചിത്രങ്ങളുടെ പ്രത്യേകത.
ടെഹ്റാനിൽ നിന്നാണ് മെഹ്ദി ഗസൻഫാരി, സിനിമ പഠനം പൂർത്തിയാക്കിയത്. 1998 മുതൽ സിനിമ മേഖലയിൽ സജീവം. ഡോക്യുമെന്റററികളും ഹ്രസ്വചിത്രങ്ങളുമായിരുന്നു ആദ്യഘട്ടത്തിൽ പ്രിയം . 2010 ദിബ നെഗാഹ് എന്ന പേരിൽ നിർമാണ കമ്പനി ആരംഭിച്ചു
കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സര വിഭാഗ ചിത്രം ഹൂപ്പോ 2021 ൽ പുറത്തിറങ്ങിയ ഒരു ഫാന്റസി ചിത്രമാണ്. ശബ്ദങ്ങൾക്ക് ഏറെ പ്രാധാന്യം കൊടുത്തു കൊണ്ടുള്ള മെയിക്കിങ്ങാണ് മെഹ്ദി സ്വീകരിച്ചിട്ടുള്ളത്. ഗായകനായ നായകൻ ഒരു പെൺകുട്ടിയെ ചുംബിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് പ്രമേയം
ഇസ്കിയ ചലച്ചിത്രമേളയിൽ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം നേടിയ ചിത്രമാണ് ഹൂപ്പോ . 44-ാമത് മോസ്കൊ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ചിത്രം പ്രദർശനത്തിനെത്തിയിരുന്നു.
മെഹ്ദി ഗസൻഫാരിയുടെ മറ്റ് ചിത്രങ്ങളായ റഫ, ദി പാസ്ററ്, സിമ്പിൾ ഫ്ലോ ഓഫ് വാട്ടർ തുടങ്ങിയ ചിത്രങ്ങൾ ഏറെ പ്രശംസ നേടിയിട്ടുള്ളവയാണ്. സിമ്പിൾ ഫ്ലോ ഓഫ് വാട്ടർ എന്ന ചിത്രം മനുഷ്യജീവിതത്തിൽ ജലത്തിനുള്ള സ്വാധീനമാണ് കാണിച്ചു തരുന്നത്. റഫയും ദി പാസ്റ്റും സ്ത്രീ പ്രാധ്യാന്യമുള്ള ചിത്രങ്ങളാണ്. ദൃശ്യഭംഗിയാണ് മെഹ്ദി ചിത്രങ്ങളെ വേറിട്ട് നിർത്തുന്നത്