ENTERTAINMENT

'ഇനി കളി മാറും', 'ഗെയിം ചെയ്ഞ്ചറാകാൻ' രാം ചരൺ; ഷങ്കർ ചിത്രത്തിന്റെ ടൈറ്റിലെത്തി

ചിത്രത്തിൽ രാം ചരൺ രണ്ട് വേഷങ്ങളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

എന്റർടെയ്ൻമെന്റ് ഡെസ്ക്

തമിഴിലെ ഹിറ്റ് മേക്കർ ഷങ്കറിന്റെ തെലുഗു അരങ്ങേറ്റ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. ഗെയിം ചെയ്ഞ്ചർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ രാം ചരണാണ് പ്രധാന വേഷത്തിലെത്തുക. രാം ചരണിന്റെ ജന്മദിന സമ്മാനമായാണ് ടൈറ്റിൽ പ്രഖ്യാപനം . ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും സിരീഷും ചേർന്നാണ് ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

ആർ ആർ ആറിന്റെ വിജയത്തിന് ശേഷം രാം ചരൺ അഭിനയിക്കുന്ന ചിത്രമാണ് ഗെയിം ചേയ്ഞ്ചർ. ഓസ്കർ ആഘോഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചു. കാർത്തിക് സുബ്ബരാജിന്റെ കഥയിൽ ഷങ്കർ സംവിധാനം ചെയ്യുന്ന 'ഗെയിം ചേയ്ഞ്ചർ' പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ്. ചിത്രത്തിൽ രാം ചരൺ രണ്ട് വേഷങ്ങളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. രാം ചരണും കിയാര അദ്വാനിയും ഒരുമിക്കുന്ന ചിത്രത്തിൽ അഞ്ജലി, എസ്‌ജെ സൂര്യ, ജയറാം, നവീൻ ചന്ദ്ര, നാസർ, ശ്രീകാന്ത്, സുനിൽ, സമുദ്രക്കനി, രഘു ബാബു അടക്കമുളള താരങ്ങളും അണിനിരക്കുന്നു.

നായകിനും ബ്രൂസ് ലീക്കും ശേഷം രാം ചരണിന്റെ ചിത്രത്തിന് സംഗീതം ഒരുക്കുന്നതിനായി തമൻ എസും തിരികെ എത്തുന്നു. തിരു ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റങ് ഷമീർ മുഹമ്മദ് ആണ് നിർവഹിക്കുന്നത്. ചിത്രം പ്രഖ്യാപിച്ച സമയം, മുഴുവൻ അഭിനേതാക്കളും സ്യൂട്ടുകൾ ധരിച്ച ഒരു പോസ്റ്റർ നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു. 170 കോടി ബജറ്റിൽ നിർമിക്കുന്ന ചിത്രം ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ പുറത്തിറങ്ങുമെന്നാണ് അണിയറവൃത്തങ്ങൾ പറയുന്നത്.

വിജയ് ചിത്രം വാരിസിന് ശേഷം ദിൽ രാജു നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ഗെയിം ചെയ്ഞ്ചർ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ