ഷാരുഖ് ഖാന്‍ 
ENTERTAINMENT

അയാൾ ഒരു ഇതിഹാസമാണ്; ഷാരുഖ് ഖാനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്ന് 'മാർവൽ' സംവിധായിക

നവംബര്‍ 10 നാണ് ദ മാര്‍വല്‍സ് റിലീസ് ചെയ്യുന്നത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഷാരുഖ് ഖാനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്ന് മാർവൽ സീരിസിലെ ഏറ്റവും പുതിയ ചിത്രമായ ദി മാർവൽസിന്റെ സംവിധായിക നിയ ഡകോസ്റ്റ. ഷാരൂഖ് ഒരു ഇതിഹാസമാണെന്നും ദി മാർവല്‍സിന്റെ റിലീസിനോട് അനുബന്ധിച്ച് നൽകിയ അഭിമുഖത്തില്‍ ഡക്കോസ്റ്റ പറഞ്ഞു. നവംബർ 10 നാണ് ദി മാർവല്‍ ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്.

ഒരു ബോളിവുഡ് താരത്തിനൊപ്പം പ്രവർത്തിക്കാൻ സാധ്യതയുണ്ടോയെന്നും ഉണ്ടെങ്കിൽ അത് ആരായിരിക്കുമെന്നുമുള്ള ചോദ്യത്തിനാണ് ഡക്കോസ്റ്റ ഷാരുഖ് ഖാന്റെ പേര് പറഞ്ഞത്. അതേസമയം മിസ് മാർവലിൽ ഫർഹാൻ അക്തറിനെ ഉൾപ്പെടുത്തിയ പോലെ മറ്റെതെങ്കിലും ബോളിവുഡ് നടനെ കാസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഡക്കോസ്റ്റയുടെ മറുപടി.

ഡക്കോസ്റ്റയുടെ മറുപടി ആരാധകർ ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്. നേരത്തെ മിസ് മാർവൽ സീരിസിൽ മിസ് മാർവല്‍ ഷാരൂഖ് ഖാൻ ആരാധികയായിട്ടായിരുന്നു എത്തിയിരുന്നത്.

ക്യാപ്റ്റൻ മാർവൽ (ബ്രി ലാർസൺ), മിസ് മാർവൽ (ഇമാൻ വെല്ലാനി), ക്യാപ്റ്റൻ മോണിക്ക റാംബ്യൂ (ടെയോണ പാരിസ്) എന്നിവർ പുതിയ മാർവൽ ചിത്രത്തിൽ ഒന്നിക്കുന്നുണ്ട്. ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ഇന്ത്യയിൽ ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

അമേരിക്കയിലെ പ്രശസ്തമായ ഒരു കോമിക്‌സ് കഥാപുസ്തക പ്രസാധകരായ മാർവൽ കോമിക്‌സിലെ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന സിനിമകളെ പിന്നീട് മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സ് ആയി കണക്കാക്കപ്പെടുന്നു.

2008 മുതൽ, മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന പേരിൽ 24 ൽ അധികം സിനിമകൾ മാർവെൽ സ്റ്റുഡിയോസ് നിർമിച്ചിരുന്നു. മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സ് ഫേസ് 5 ലാണ് റിലീസ് ചെയ്യാൻ പോകുന്ന 'ദി മാർവൽസ്' ഉൾപ്പെടുന്നത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം