ENTERTAINMENT

ലഹരി ഉപയോഗിക്കുന്ന താരങ്ങളെ തേടി പോലീസ്; സംസ്ഥാനത്തെ സിനിമാ ലൊക്കേഷനുകള്‍ നിരീക്ഷണത്തില്‍

എറണാകുളം നോർത്ത് സിഐ ആക്രമിക്കപ്പെട്ട സംഭവത്തിലും ലഹരി ഉപയോഗം സംശയിച്ച് പോലീസ്

എന്റർടെയ്ൻമെന്റ് ഡെസ്ക്

സിനിമാ താരങ്ങളുടെ ലഹരി ഉപയോഗത്തിനെതിരെ നടപടി കർശനമാക്കി പോലീസ്. സംസ്ഥാനത്ത് ഷൂട്ടിങ് പുരോഗമിക്കുന്ന മുപ്പതോളം സിനിമാ സെറ്റുകളിൽ ഷൂട്ടിങ് സെറ്റുകളെ ഷാഡോ പോലീസ് നിരീക്ഷണത്തിലാക്കി. ലഹരി ഉപയോഗിക്കുമ്പോഴോ കൈവശമുള്ളപ്പോഴോ മാത്രമേ പിടികൂടാനാകൂ എന്നതിനാലാണ് ഉദ്യോഗസ്ഥരെ വിന്യസിച്ചതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ ദ ഫോർത്തിനോട് പറഞ്ഞു.

ഒരാഴ്ചയിലേറെയായി കൊച്ചിയിലെ എല്ലാ ഷൂട്ടിങ് സെറ്റുകളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്, ഇവരുടെ നിരീക്ഷണം തുടരും, സിനിമാ മേഖലയിൽ നിന്ന് ഇക്കാര്യത്തിൽ നല്ല സഹകരണം ലഭിക്കുന്നുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.

ഒരാഴ്ചയിലേറെയായി കൊച്ചിയിലെ എല്ലാ ഷൂട്ടിങ് സെറ്റുകളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്, ഇവരുടെ നിരീക്ഷണം തുടരും
കെ സേതുരാമൻ , കൊച്ചി സിറ്റി പോലീസ് കമ്മീഷണർ

ലഹരി ഉപയോഗിക്കുന്നവർ ആരൊക്കെ എന്നതിൽ കൃത്യമായ ധാരണയുണ്ട്. എന്നാൽ തെളിവില്ലാതെ നിയമനടപടികളിലേക്ക് കടക്കാനാകില്ലെന്നും കമ്മീഷണർ പറഞ്ഞു. നേരത്തെ അവതാരകയെ അപമാനിച്ച സംഭവത്തില്‍ മരട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ നഖവും മുടിയിഴകളും ശേഖരിച്ചിരുന്നു. ശ്രീനാഥ് ഭാസി ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നറിയാനായിരുന്നു ഇവ ശേഖരിച്ചത്. എന്നാൽ അവതാരക പരാതി പിൻവലിച്ച് ഹൈക്കോടതിയെ സമീപിച്ച് എഫ്ഐആർ റദ്ദാക്കിയതിനാൽ നഖമോ മുടിയിഴകളോ തുടർ പരിശോധനയ്ക്ക് അയച്ചില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ദിവസം രാത്രി പട്രോളിങിനിടെ എറണാകുളം നോർത്ത് സി ഐ യെ ആക്രമിച്ച 2 സിനിമാ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ ലഹരി ഉപയോഗിച്ചിരുന്നോ എന്നും, ലഹരി ഉപയോഗത്തിനെതിരായ നീക്കമാണോ ആക്രമണത്തിന് പിന്നിലെ കാരണമെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഓടി രക്ഷപ്പെട്ട മൂന്നുപേർക്കെതിരെയും പോലീസ് തെരച്ചിൽ ശക്തമാക്കി

ഷൂട്ടിങ് സെറ്റുകളിൽ പൊതുവില്‍ അച്ചടക്കവും സമാധാനവും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉണ്ടായിട്ടുണ്ടെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രതികരണം. ഷാഡോ പോലീസിന്റെ സാന്നിധ്യമാണോ , ലഹരി ഉപയോഗം പൊതുസമൂഹത്തിൽ ചർച്ചയായതാണോ കാരണമെന്ന് അറിയില്ല, ഏതായാലും സെറ്റിൽ മാറ്റം കാണുന്നുണ്ടെന്ന് അവർ പറയുന്നു. പോലീസിന്റെ ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും, ലഹരി ഉപയോഗം നിയന്ത്രിക്കാതെ ഇനി മുന്നോട്ട് പോകാനാകില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ