ENTERTAINMENT

സ്‌ക്വിഡ് ഗെയിം 2 ഉടന്‍; അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്ത്

സീസണ്‍ 2-ല്‍ നിന്നുള്ള അഭിനേതാക്കളോടൊപ്പം ഇം സി-വാന്‍, കാങ് ഹാ-നൂല്‍, പാര്‍ക്ക് സുങ്-ഹൂണ്‍, യാങ് ഡോങ് ഗ്യൂന്‍ എന്നിവരും സ്‌ക്വിഡ് ഗെയിം 2 യില്‍ ഉണ്ടാകും

എന്റർടെയ്ൻമെന്റ് ഡെസ്ക്

ലോകമെമ്പാടും ഏറെ ആരാധകരുള്ള കൊറിയന്‍ വെബ് സീരിസായ സ്‌ക്വിഡ് ഗെയിമിന്റെ പുതിയ സീസണ്‍ ഉടന്‍ എത്തുന്നു. സ്‌ക്വിഡ് ഗെയിമിന്റെ രണ്ടാമത്തെ സീസണ്‍ നവംബറില്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആരാധകരെ ആവേശത്തിലാക്കി കൊണ്ട് സീരിസിലെ കാസ്റ്റിങ്ങിനെക്കുറിച്ചുള്ള വിവരങ്ങള്‍ നെറ്റ്ഫ്‌ളിക്‌സ് തന്നെയാണ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചത്. ലീ ജംഗ്-ജെ, ലീ ബ്യുങ്-ഹുന്‍, വി ഹാ-ജുന്‍, ഗോങ് യൂ എന്നിവര്‍ സ്‌ക്വിഡ് ഗെയിം 2-ന് വേണ്ടി മടങ്ങിയെത്തുമ്പോള്‍ 4 പുതിയ അഭിനേതാക്കള്‍ കൂടെ സ്റ്റാര്‍ കാസ്റ്റില്‍ ചേര്‍ന്നിട്ടുണ്ട്.

സീസണ്‍ 2-ല്‍ നിന്നുള്ള അഭിനേതാക്കളോടൊപ്പം ഇം സി-വാന്‍, കാങ് ഹാ-നൂല്‍, പാര്‍ക്ക് സുങ്-ഹൂണ്‍, യാങ് ഡോങ് ഗ്യൂന്‍ എന്നിവരും സ്‌ക്വിഡ് ഗെയിം 2 യില്‍ ഉണ്ടാകും. സീരീസിന്റെ ഔദ്യോഗിക താരനിരയെ പ്രഖ്യാപിക്കുന്ന ട്വിറ്റര്‍ വീഡിയോ ആദ്യ സീസണിന്റെ ദൃശ്യങ്ങളോടെയാണ് ആരംഭിക്കുന്നത്. പിന്നീട് സീരിസിലെ സ്റ്റാര്‍ കാസ്റ്റ് അവതരിപ്പിക്കുന്നു.

'ലീ ജംഗ്-ജെ, ലീ ബ്യുങ്-ഹുന്‍, വി ഹാ-ജുന്‍, ഗോങ് യൂ എന്നിവരെല്ലാം സ്‌ക്വിഡ് ഗെയിം സീസണ്‍ 2-ലേക്ക് മടങ്ങിവരും! കൂടാതെ സീസണ്‍ 2വിലേക്ക് ചേരുന്ന നാല് പുതിയ അഭിനേതാക്കളെ കൂടെ വെളിപ്പെടുത്തുന്നു,' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ നെറ്റ്ഫ്‌ളിക്‌സ് പങ്കുവെച്ചത്.

സ്‌ക്വിഡ് ഗെയിം 2 ന്റെ ഷൂട്ടിംഗ് 2023 ജൂലൈയില്‍ ആരംഭിച്ചിട്ടുണ്ട്. ആദ്യ സീരിസിന് സമാനമായി, 4.56 മില്യണ്‍ ഡോളര്‍ സമ്മാനത്തുക നേടുന്നതിനായി 456 മത്സരാര്‍ത്ഥികള്‍ മാരകമായ വെല്ലുവിളികളുള്ള ഒരു പരമ്പരയില്‍ മത്സരിക്കുന്നതായാണ് രണ്ടാം സീരിസിന്റെ പ്ലോട്ടും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഹ്വാങ് ഡോങ്-ഹ്യുക്ക് ആണ് സ്‌ക്വിഡ് ഗെയിമിന്റെ ആദ്യ സീസണ്‍ എഴുതി സംവിധാനം ചെയ്തത്. 2021-ലായിരുന്നു സീരീസ് നെറ്റ്ഫ്‌ളിക്‌സ് സ്ട്രീം ചെയ്തത്. 2022-ലെ എമ്മി അവാര്‍ഡുകളില്‍ മികച്ച ഡ്രാമ വിഭാഗത്തിൽ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ ഇംഗ്ലീഷ് ഇതര ഭാഷാ പരമ്പരയാണ് സ്‌ക്വിഡ് ഗെയിം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ