ഇടവേളയ്ക്ക് ശേഷമുള്ള ഷാരൂഖിന്റെ തിരിച്ച് വരവ് ലോകമെങ്ങും ആഘോഷിക്കപ്പെടുന്നതിന് ഇടയിലാണ് പഠാന് പാകിസ്താൻ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. സിന്ധ് ബോർഡ് ഓഫ് ഫിലിം സെൻസറിന്റേതാണ് നടപടി. പാകിസ്താൻ സെൻസർ ബോർഡ് അംഗീകാരം നൽകാത്ത ചിത്രങ്ങൾ രാജ്യത്ത് പ്രദർശിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് സിന്ധ് ബോർഡ് ചൂണ്ടിക്കാട്ടുന്നു .
ബോർഡിന്റെ അംഗീകാരമില്ലാത്ത ചിത്രങ്ങൾ പ്രദർശിപ്പിച്ചാൽ മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ടെന്നും പാകിസ്താൻ ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു . 900 രൂപ നിരക്കിലാണ് പഠാൻ ടിക്കറ്റ് പാകിസ്താനിൽ വിറ്റുപോയിരുന്നത്. കഴിഞ്ഞ ദിവസം കറാച്ചിയിൽ നടന്ന നെറ്റ് ക്യാമ്പിൽ ചിത്രം പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ബോർഡ് നിർദേശത്തെ തുടർന്ന് ഷോ ഉപേക്ഷിച്ചു
അതേസമയം 900 കോടി കളക്ഷനുമായി ബോക്സ് ഓഫീസിൽ തേരോട്ടം തുടരുകയാണ് പഠാൻ . ഹിന്ദിയിൽ നിന്ന് മാത്രം 450 കോടിയാണ് പഠാന്റെ വരുമാനം